മനാമ: ബഹ്റൈനില്‍ ഞായറാഴ്‍ച 1027 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ ബാധയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ചികിത്സയിലായിരുന്ന 643 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്.

പുതിയ രോഗികളില്‍ 309 പേര്‍ പ്രവാസികളും 702 പേര്‍ സ്വദേശികളുമാണ്. 16 പേര്‍ക്ക് യാത്രകളുമായി ബന്ധപ്പെട്ടാണ് രോഗബാധയുണ്ടായത്. രാജ്യത്ത് ഇതുവരെ 1,41,845 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 1,33,098 പേരും രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 8234 രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 134 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇവരില്‍ 58 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 35,31,022 കൊവിഡ് പരിശോധനകള്‍ ബഹ്റൈനില്‍ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.