മനാമ: ബഹ്‌റൈനില്‍ പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി അറസ്റ്റില്‍. അസ്‌കറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ പ്രതി മര്‍ദ്ദിക്കുകയും ഇതേ തുടര്‍ന്ന് സ്ത്രീ മരിക്കുകയുമായിരുന്നു. വ്യക്തിപരമായ കലഹമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അറസ്റ്റ് വിവരം ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.