വീട്ടിൽ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദ്: സൗദി അറേബ്യയിൽ കുടുംബവുമായി കഴിയുന്ന ബംഗളുരു സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബംഗളുരു ചിന്നപ്പറ ഗാർഡനിൽ നിസാർ അഹമ്മദിന്‍റെ മകൻ ഫാറൂഖ് അഹമ്മദ് (55) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ആണ് മരിച്ചത്. 

വീട്ടിൽ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യ: ഫരീദ. മകൾ: ആയിദ. മാതാവ്: സൈദത്തുന്നിസ. മൃതദേഹം ജുബൈലിൽ സംസ്കരിക്കും.