അബുദാബി സ്റ്റോറിൽ നേരിട്ടെത്തി എടുത്ത ആദ്യ ടിക്കറ്റിലൂടെ കിട്ടിയ സമ്മാനം 20 മില്യൺ ദിർഹം.

ബി​ഗ് ടിക്കറ്റ് സീരീസ് 277 ഡ്രോയുടെ 20 മില്യൺ ദിർ​ഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ബം​ഗ്ലാദേശിൽ നിന്നുള്ള പ്രവാസി. പുത്തൻ Range Rover Velar കാറും മറ്റൊരു ബം​ഗ്ലാദേശി പ്രവാസിയായ പർവേസ് ഹൊസെൻ അനൊവർ ഹൊസൈൻ ആണ് നേടിയത്.

സാബുജ് മിയാ അമിർ ഹൊസൈൻ ദിവാൻ - 20 മില്യൺ ​ഗ്രാൻഡ് പ്രൈസ് വിജയി

തയ്യൽത്തൊഴിലാളിയാണ് 36 വയസ്സുകാരനായ സാബുജ്. 18 വർഷമായി അദ്ദേഹം ദുബായിൽ തനിച്ചാണ് താമസം. ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം വന്നത്. അതും ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിൽ തന്നെ ​ഗ്രാൻഡ് പ്രൈസ് നേടി.

സുഹൃത്തുക്കളാണ് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് സാബുജിനോട് പറഞ്ഞത്. അബുദാബിയിൽ സ്റ്റോറിൽ നേരിട്ട് എത്തിയാണ് ടിക്കറ്റെടുത്തത്.

“ഞാൻ സാധാരണക്കാരനായ ഒരു തയ്യൽക്കാരനാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്ന വികാരങ്ങൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഈ വിജയം എന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ഞാൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ആദ്യം കുടുംബത്തോട് സംസാരിക്കും.” - അദ്ദേഹം പറഞ്ഞു.

പർവേസ് ഹൊസെൻ അനൊവർ ഹൊസൈൻ - റേഞ്ച് റോവർ വെലാർ വിജയി

ബം​ഗ്ലാദേശിൽ നിന്നുള്ള 42 വയസ്സുകാരനായ പർവേസ് 2009 മുതൽ ഷാർജയിലാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. സുഹൃത്തിനൊപ്പമാണ് പർവേസ് സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. നാല് വർഷമായി ​ഗെയിം കളിക്കുന്നു. ഒടുവിൽ പരിശ്രമം ഫലം കണ്ടു.

ഓ​ഗസ്റ്റ് മാസവും നിരവധി സമ്മാനങ്ങൾ ബി​ഗ് ടിക്കറ്റ് നൽകുന്നുണ്ട്. ​ഗ്രാൻഡ് പ്രൊമോഷൻ തുടങ്ങിക്കഴിഞ്ഞു. ഒരു വിജയിക്ക് 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സെപ്റ്റംബർ മൂന്നിന് ലഭിക്കും.

​ഗ്രാൻഡ് പ്രൈസിന് പുറമെ ആറ് വിജയികൾക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം ലഭിക്കും. ബി​ഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം എന്നതാണ് നേട്ടം. രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ ഒത്തവണയായി വാങ്ങാം. ഓ​ഗസ്റ്റ് 1 മുതൽ 25 വരെയാണ് വാങ്ങേണ്ടത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാം. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 50,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാനാകും. തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പേരുകൾ സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും.

ഡ്രീം കാർ ടിക്കറ്റും തിരികെ വരുന്നുണ്ട്. ഇത്തവണ ഒരു ബി.എം.ഡബ്ല്യു എം440ഐ ആണ് സമ്മാനം. സെപ്റ്റംബർ മൂന്നിന് വിജയിയെ അറിയാം. മറ്റൊരു ഡ്രീം കാർ ഒക്ടോബർ മൂന്നിന് നൽകുന്ന റേഞ്ച് റോവർ വെലാർ ആണ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.