എംബ്രോയ്ഡറിക്ക് ഉപയോഗിക്കുന്ന റിബണ്‍ കെട്ടിയ ബാഗുകളിലെത്തിയ പാഴ്‌സലിലാണ് ഇവ കണ്ടെത്തിയത്.

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. എക്‌സ്പ്രസ് മെയിലിലെത്തിയ പാഴ്‌സലില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.

1395 നിരോധിത ലിറിക്ക ഗുളികകള്‍ കാര്‍ഗോ പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്. എംബ്രോയ്ഡറിക്ക് ഉപയോഗിക്കുന്ന റിബണ്‍ കെട്ടിയ ബാഗുകളിലെത്തിയ പാഴ്‌സലിലാണ് ഇവ കണ്ടെത്തിയത്. സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് ജനറല്‍ അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.