മസ്‌ക‍ത്ത്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് കണക്കിലെടുത്താണ് തീരുമാനം.

ഇതിന് പുറമെ രാജ്യത്തെ റസ്റ്റ് ഹൌസുകള്‍, ഫാമുകള്‍, വിന്റര്‍ - ഡെസര്‍ട്ട് ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കാറുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്‍ചത്തേക്ക് ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാനായിരുന്നു നേരത്തെ തീരുമനിച്ചിരുന്നത്. ഇതാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.