നിയും പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വേഗത്തിൽ തിരുത്തൽ ആഭ്യർഥനകൾ സമർപ്പിക്കാനും തിരുത്തൽ കാലയളവിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും വാണിജ്യമന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 


റിയാദ്: രാജ്യത്തെ സ്വകാര്യ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ളള കാലാവധി അവസാനിക്കാൻ ഇനി എട്ട് ദിവസം മാത്രം. ഈ മാസം 16ന് സമയപരിധി അവസാനിക്കും. ഇനിയും പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വേഗത്തിൽ തിരുത്തൽ ആഭ്യർഥനകൾ സമർപ്പിക്കാനും തിരുത്തൽ കാലയളവിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും വാണിജ്യമന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിശ്ചിത കാലയളവിനുള്ളിൽ പദവി ശരിയാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാവും. കനത്ത ശിക്ഷയും ചുമത്തും. പദവി ശരിയാക്കാനുള്ള കാലാവധി അവസാനിക്കുന്നതോടെ ബിനാമി സ്ഥാപനങ്ങൾ അനധികൃതമായി മാറും. അതിന് ശേഷം ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് ബിനാമി വിരുദ്ധ ദേശീയ കേന്ദ്രം മുന്നറിയിപ്പ് നൽകി.