Asianet News MalayalamAsianet News Malayalam

അറബ് സ്ത്രീകളെ അവഹേളിച്ച് ട്വീറ്റ്; ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

അറബ്​ സ്​ത്രീകളെ മോശമായി ചിത്രീകരിച്ച് ബെംഗളുരു സൗത്തിലെ  ബി ജെ പി എം പി തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെയാണ് പ്രതിഷേധം.

Bengaluru MP Racist tweet on Arab women surfaces sparks outrage
Author
Bengaluru, First Published Apr 20, 2020, 8:57 AM IST

ബെംഗളൂരു: അറബ്​ സ്​ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ ബി ജെ പി എം പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അറബ്​ സ്​ത്രീകളെ മോശമായി ചിത്രീകരിച്ച് ബെംഗളുരു സൗത്തിലെ  ബി ജെ പി എം പി തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെയാണ് അറബ് രാജ്യങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നത്.

തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അ​വഹേളനവും നിറഞ്ഞ ട്വിറ്റർ പോസ്​റ്റ്​   സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എംപിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ട്  ശ്രദ്ധയിൽപ്പെട്ട അറബ്  സാംസ്​കാരിക പ്രവർത്തകരും പ്രമുഖ നിയമജ്ഞരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ സ​ന്ദേശമയച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏതാനും വർഷം മുൻപ്​ തേജസ്വി സൂര്യ നടത്തിയ  ട്വിറ്റർ പോസ്​റ്റ്​ വിവാദമായതോടെ  പിന്നീട്​ ഡിലീറ്റ്​ ചെയ്​തിരുന്നു.  ഏതെങ്കിലുമൊരു ഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായി അറബ്​ നാടുകളിലേക്ക്​ വരുവാൻ അവസരം ലഭിച്ചാൽ ഇങ്ങോട്ട് വരാന്‍  നിൽക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അൽ ഗുറൈർ ട്വീറ്ററില്‍ കുറിച്ചത്.

Follow Us:
Download App:
  • android
  • ios