യുഎഇയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും ഉൾപ്പെടെ പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ദുബൈ: യുഎഇയിൽ അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. ശനിയാഴ്ച ഭാഗികമായി മേഘാവൃതമായതോ, അല്ലെങ്കിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ അന്തരീക്ഷമായിരിക്കും. തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും ഉൾപ്പെടെ പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

രാത്രിയിലും ഞായറാഴ്ച രാവിലെയോടെയും തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കൂടുതൽ ഈർപ്പമുള്ള അവസ്ഥയായിരിക്കും. തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറിയേക്കാവുന്ന മിതമായ കാറ്റ് വീശും. മേഘാവൃതമാകുമ്പോൾ കാറ്റിന് ശക്തി കൂടാം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്ധമല്ല.

ഞായറാഴ്ച തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായതോ പൂർണമായി മേഘാവൃതമായതോ ആയി തുടരും. താപനില കുറയാൻ സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് തെക്ക് കിഴക്ക് ദിശയിലേക്ക് മാറിയേക്കാവുന്ന മിതമായ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റ് ശക്തമാവുകയും പൊടി ഉയർത്താനുമുള്ള സാധ്യതയുണ്ട്. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും, പരമാവധി 45 കിലോമീറ്റർ വരെയും എത്താം.

തിങ്കളാഴ്ച ചില തീരദേശ, വടക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയോടെ ആകാശം ഭാഗികമായി മേഘാവൃതമായതോ മേഘാവൃതമായതോ ആയി തുടരും. കാറ്റ് തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് മാറും. കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാവാം. ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായതോ മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും. 

തീരദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റ് തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിലേക്ക് മാറും, ചില സമയങ്ങളിൽ കാറ്റിന് ശക്തി കൂടുകയും പൊടി ഉയർത്തുകയും ചെയ്യാം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും പരമാവധി 40 കിലോമീറ്റർ വരെയും ആകാം.