വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സോഷ്യൽ മീഡിയ താരം അബു ഹിസ്സയും അബു മുർദാഅിെൻറ പിതൃസഹോദര പുത്രനായ ദുബൈലിനും ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ജീപ്പ് ബുൾഡോസറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
റിയാദ്: സൗദി അറേബ്യയിലെ വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സ്‌നാപ്ചാറ്റ് താരമാണ് അബൂ മുർദാഅ് എന്നറിയപ്പെടുന്ന അബ്ദുല്ല ബിൻ മുർദാഅ് ആൽ ആതിഫ് അൽ ഖഹ്‌താനി. ഒപ്പമുണ്ടായിരുന്ന മറ്റൊരു സോഷ്യൽ മീഡിയ താരം അബു ഹിസ്സയും അബു മുർദാഅിെൻറ പിതൃസഹോദര പുത്രനായ ദുബൈലിനും ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ജീപ്പ് ബുൾഡോസറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഹായിൽ – ജുബ്ബ പഴയ റോഡിൽ വെച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ജീപ്പ് റോഡ് പണി നടത്തുന്ന ഒരു കമ്പനിയുടെ ബുൾഡോസറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അബൂ മുർദാഅ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് കരുതുന്നത്. സലാമാത്ത് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദുഖൈലിനെ, ഹാഇലിലെ സൗദി ജർമൻ ആശുപത്രിയിൽ നിന്ന് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമാണ്. അബൂ ഹിസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.


