“ഈ ഭൂമി നമ്മുടെ വീടാണ്, അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും. ഈ പരിസ്ഥിതി ദിനത്തിൽ, ഈ ഭൂമിയെ നല്ലൊരു വാസഗൃഹമായി നിലനിർത്താൻ കഴിയുന്നതെല്ലാം നമുക്ക് ചെയ്യാം. നമ്മുടെ ഭാവിയാണ് ഈ ഭൂമി, ഒരുമിച്ച് നമുക്ക് ഒരുപാട് ചെയ്യാനാകും” - മണ്ണ് സംരക്ഷണം പ്രമേയമാക്കിയുള്ള ഭീമയുടെ പ്രചരണത്തിൽ ഭീമ ചെയർമാൻ ഡോ. ബി. ഗോവിന്ദൻപറഞ്ഞു.

മരം നടുന്നത് മാത്രമല്ല പരിസ്ഥിതി പ്രവർത്തനം. ഓരോ പരിസ്ഥിതി ദിനത്തിലും നമ്മൾ കണ്ടു മറക്കുന്ന മരം നടൽ ആഹ്വാനങ്ങൾക്ക് അപ്പുറത്ത് പ്രകൃതിയെ പരിചരിക്കാനും ഭാവിക്കായി കാത്തു വെക്കാനും എന്താണ് സാധ്യമാകുക എന്നതാണ് പ്രധാനം. സുസ്ഥിരമല്ലാത്ത കൃഷിയും ജീവിത സാഹചര്യങ്ങളും മണ്ണിന്റെ ജീവൻ നഷ്ടപ്പെടുത്തുന്നത് ഓർമ്മിപ്പിക്കുകയാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമ.

“ഈ ഭൂമി നമ്മുടെ വീടാണ്, അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും. ഈ പരിസ്ഥിതി ദിനത്തിൽ, ഈ ഭൂമിയെ നല്ലൊരു വാസഗൃഹമായി നിലനിർത്താൻ കഴിയുന്നതെല്ലാം നമുക്ക് ചെയ്യാം. നമ്മുടെ ഭാവിയാണ് ഈ ഭൂമി, ഒരുമിച്ച് നമുക്ക് ഒരുപാട് ചെയ്യാനാകും” --മണ്ണ് സംരക്ഷണം പ്രമേയമാക്കിയുള്ള ഭീമയുടെ പ്രചരണത്തിൽ ഭീമ ചെയർമാൻ ഡോ. ബി. ഗോവിന്ദൻപറഞ്ഞു.

മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ട് മണ്ണ് കൃഷി യോഗ്യമല്ലാതാകുന്നത് മനുഷ്യൻ കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. നിലവിലെ തോതിൽ വാണിജ്യ കാർഷികവൃത്തി തുടർന്നാൽ അധികം വൈകാതെ മണ്ണ് മുഴുവൻ മണലായി മാറും. മണ്ണ് സംരക്ഷണത്തിന്റെ പാഠങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ഭീമ ജ്വല്ലേഴ്സ്. ഇതിന്റെ ആദ്യ പടിയെന്നോണം പരിസ്ഥിതി ദിനത്തിൽ കളിമണ്ണിൽ തീർത്ത കാശുകുടുക്കകൾ ഉപയോക്താക്കൾക്ക് ഭീമ നൽകി.

നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ കാശുകുടുക്കൾ നൽകുന്നതിലൂടെ പഴയ സമ്പാദ്യ ശീലവും സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള ഓർമ്മകൾക്കൊപ്പം ഭക്ഷ്യ സുരക്ഷയുടെ സന്ദേശവും നൽകുമെന്നാണ് ഭീമ പ്രതീക്ഷിക്കുന്നത്.