ദുബായ്: കൊവിഡ്  മുന്നണിപ്പോരാളികളായ യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ആദരവായി പണിക്കൂലിയില്‍ പ്രത്യേക ഡിസ്‌കൗണ്ടുമായി ഭീമ ജ്വല്ലേഴ്‌സ്. ഭീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ യുഎഇയിലെ എല്ലാ ഷോറൂമുകളിലും ഡിസ്‌കൗണ്ട് ലഭ്യമാണ്. 

യുഎഇയില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍, ഭക്ഷ്യ- പലചരക്ക് ഡെലിവറി നടത്തുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, മുനിസിപ്പാലിറ്റി തൊഴിലാളികള്‍, പൊലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിങ്ങനെ പ്രതിസന്ധി ഘട്ടത്തില്‍ സമൂഹത്തിന് താങ്ങാകുകയും മഹാമാരിയുടെ കാലത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് അവശ്യ സേവനങ്ങള്‍ എത്തിക്കുന്നതിനായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കാണ് ഭീമ ജ്വല്ലേഴ്‌സ് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കുന്നത്. 

കൊവിഡ് മുന്നണിപ്പോരാളികളുടെ പ്രയത്‌നത്തെ ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ പ്രശംസിച്ചു. കൊവിഡ് പോരാട്ടത്തിനായി തങ്ങളുടെ സമയം നീക്കി വെക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള ആദരസൂചകമാണ് ഭീമ ജ്വല്ലേഴ്‌സിന്റെ പ്രത്യേക ഡിസ്‌കൗണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.