സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും മുന്നോട്ടുള്ള പാതയിൽ പുതിയ ഉയരങ്ങൾ താണ്ടുന്നതിനുവേണ്ട പ്രചോദനം ഉൾകൊള്ളാനും ഈ കൂടിച്ചേരൽ വഴിയൊരുക്കും
യുഎഇയിലെ വനിതകള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന 'ഭീമ സൂപ്പര്‍ വിമണ്‍' മത്സരത്തിന്റെ മൂന്നാം എഡിഷന്‍ ഒരുങ്ങുന്നു. സമൂഹത്തിന്റെ വളർച്ചയിൽ അവിഭാജ്യ ഘടകമായ സ്ത്രീകളുടെ മനോധൈര്യവും നേട്ടങ്ങളും പങ്കുവയ്ക്കാനും മറ്റുള്ളവർക്ക് പ്രചോദനവും ആവേശവും പകരാനുമുള്ള വേദിയാണ് ഭീമ സൂപ്പർ വുമൺ.
സ്ത്രീ ശാക്തീകരണത്തിൽ പുത്തൻ പാതയൊരുക്കുക എന്നൊരു ലക്‌ഷ്യം കൂടി മുന്നിൽ കണ്ടാണ് മൂന്നാം എഡിഷൻ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് അവർ അർഹിക്കുന്ന അംഗീകാരം നൽകുന്നതിനും പരസ്പരം സംവദിക്കുന്നതിനും സഹകരിക്കുന്നതിനും പിന്തുണക്കുന്നതിനും ഇവിടെ വേദി ഒരുങ്ങും. സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും മുന്നോട്ടുള്ള പാതയിൽ പുതിയ ഉയരങ്ങൾ താണ്ടുന്നതിനുവേണ്ട പ്രചോദനം ഉൾകൊള്ളാനും ഈ കൂടിച്ചേരൽ വഴിയൊരുക്കും. സമൂഹത്തിൽ സ്ത്രീകൾക്ക് സമത്വവും അംഗീകാരവും ലഭിക്കുക എന്നതും ഭീമ സൂപ്പർ വുമൺ ലക്ഷ്യമിടുന്നു.
ജീവിതത്തിലെ വേണ്ടത്ര അംഗീകാരമോ പ്രശംസയോ ലഭിക്കാത്ത സ്‍ത്രീകളിലെ മൂല്യങ്ങളെ കണ്ടെത്താനും അവയെ വെളിച്ചത്തുകൊണ്ടു വന്ന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനും പ്രശംസിക്കാനുമുള്ള ഈ വേദി, ഓരോ സ്‍ത്രീയ്‍ക്കും തങ്ങളുടെ മഹത്വം സ്വയം മനസിലാക്കാനും ലോകത്തെ അത് ബോധ്യപ്പെടുത്താനുമുള്ള അവസരമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്ത സ്‍ത്രീകളെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്‌ഷ്യം കൂടി മുന്നിൽ കണ്ടാണ് ഭീമ സൂപ്പർ വുമൺ മൂന്നാം എഡിഷന്‍ ആരംഭിക്കുന്നത്.
