Asianet News MalayalamAsianet News Malayalam

ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഏഷ്യൻ വംശജൻ പിടിയിൽ

സമുദ്ര മാർഗം മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ഒരു  ഏഷ്യൻ വംശജനെ  അറസ്റ്റ് ചെയ്തു

Big drug bust in Oman Asian national arrested
Author
Kerala, First Published Oct 22, 2020, 11:00 AM IST

മസ്കറ്റ്: സമുദ്ര മാർഗം മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ഒരു  ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ ട്വിറ്റർ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്  തിരച്ചിൽ നടന്നത്.15 കിലോഗ്രാം ക്രിസ്റ്റൽ മരുന്നും 5,800 കിലോഗ്രാം ഹെറോയിനും കൈവശം വച്ചിരുന്ന ഏഷ്യൻ വംശജൻ  ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി  സഹകരിച്ചാണ്  ഒമാനിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്.

പ്രതിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് മയക്കുമരുന്നിന്റെയും കള്ളക്കടത്തിൻറെയും  ഇടപാടുകൾ  പ്രതിരോധിക്കുന്നതിന്   പൗരന്മാരുടെയും  സ്ഥിരതാമസക്കാരുടെയും   സഹകരണത്തിന്  റോയൽ ഒമാൻ പോലീസ് നന്ദി പറഞ്ഞു.

മയക്കുമരുന്ന്  കടത്തുകാരെയും കള്ളക്കടത്തുകാരെയും   പിടികൂടാൻ സഹായിക്കുന്ന ഏതെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ  അല്ലെങ്കിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കളെ നേരിടുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്‌ലൈനിലോ (1444) ബന്ധപ്പെടുവാനും  റോയൽ ഒമാൻ പൊലീസ്  ആവശ്യപെടുന്നു .

Follow Us:
Download App:
  • android
  • ios