മാര്‍ച്ച് മാസം വമ്പൻ ക്യാഷ് പ്രൈസുകള്‍ നേടാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിൽ മൂന്നു പേര്‍ക്ക് നേടാനാകുക 100,000 ദിര്‍ഹം

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റിന്‍റെ ഭാഗമാകാം, വമ്പൻ ക്യാഷ് പ്രൈസുകള്‍ നേടുന്ന പത്ത് ഭാഗ്യശാലികളിൽ ഒരാളാകാം. ബിഗ് ടിക്കറ്റ് സീരിസ് 250 ലൈവ് ഡ്രോ നടക്കുന്ന മാര്‍ച്ചിൽ ഓരോ ബിഗ് ടിക്കറ്റിനും ഒപ്പം ആഴ്ച്ചകളിൽ നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ഓരോ ആഴ്ച്ചയും 100,000 ദിര്‍ഹം വീതം മൂന്നു പേര്‍ക്കാണ് നേടാനാകുക.

ഗ്രാൻഡ് പ്രൈസിനൊപ്പം ആദ്യമായി ഒൻപത് വിജയികള്‍ക്ക് ലൈവ് ഡ്രോയിൽ ക്യാഷ് പ്രൈസുകളും നേടാനാകും. രണ്ടാം സമ്മാനം 100,000 ദിര്‍ഹമാണ്. മൂന്നാം സമ്മാനം 90,000 ദിര്‍ഹം, നാലാം സമ്മാനം 80,000 ദിര്‍ഹം, അ‍ഞ്ചാം സമ്മാനം 70,000 ദിര്‍ഹം, ആറാം സമ്മാനം 60,000 ദിര്‍ഹം, ഏഴാം സമ്മാനം 50,000 ദിര്‍ഹം, എട്ടാം സമ്മാനം 40,000 ദിര്‍ഹം, ഒൻപതാം സമ്മാനം 30,000 ദിര്‍ഹം, പത്താം സമ്മാനം 20,000 ദിര്‍ഹം.

ബിഗ് ടിക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകളും അപ്ഡേറ്റുകളും ലൈവ് ഡ്രോയെക്കുറിച്ചുള്ള വിവരങ്ങളും ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.

ഉറപ്പായ സമ്മാനങ്ങള്‍ക്കൊപ്പം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഏപ്രിൽ മൂന്നിന് ഒരു റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കാം. ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി നേടാം.

മാര്‍ച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് പങ്കെടുക്കാം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകീട്ട് 7.30-ന് ആണ് ലൈവ് ഡ്രോ നടക്കുന്നത്. നറുക്കെടുപ്പ് കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം ഡ്രോയിൽ പങ്കെടുക്കാനാകും. ഇതിൽ നിന്നും ഒരു ഭാഗ്യശാലിക്ക് 10,000 ദിര്‍ഹം നേടാനാകും. ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലുംഫേസ്ബുക്ക് പേജിലും ഡ്രോ കാണാം. സമ്മാനങ്ങളും സൗജന്യമായി ബിഗ് ടിക്കറ്റുകളും നേടാനുമാകും. Bouchra’s Big Question സെഗ്മെന്‍റിൽ പങ്കെടുക്കുന്നവരിൽ നിന്ന് വിജയികളാകുന്ന രണ്ടുപേര്‍ക്ക് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും നേടാം.

ബിഗ് ടിക്കറ്റ് വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാനാകും. മറ്റു പേജുകളിലും ഗ്രൂപ്പുകളിലും നിന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്ന ഉപയോക്താക്കള്‍ ടിക്കറ്റുകള്‍ യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തണം. 

മാര്‍ച്ച് മാസത്തിലെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st - 9th March & Draw Date – 10th March (Friday)

Promotion 2: 10th - 16th March & Draw Date – 17th March (Friday)

Promotion 3: 17th - 23rd March & Draw Date 24th March (Friday)

Promotion 4: 24th - 31st March & Draw Date 1st April (Saturday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.