Asianet News MalayalamAsianet News Malayalam

അടുത്ത മില്യണയറാകാം, 15 ദശലക്ഷം ദിർഹം നേടാൻ ബി​ഗ് ടിക്കറ്റ് കളിക്കൂ

വരുന്ന ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കായി ടിക്കറ്റെടുക്കുന്നവരിൽ നിന്നും ഒരാൾക്ക് മാർച്ച് മൂന്നിന് 15 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും.

Big Ticket aed 15 million raffle draw march 2024
Author
First Published Feb 12, 2024, 3:11 PM IST | Last Updated Feb 12, 2024, 3:11 PM IST

​ഗൾഫ് മേഖലയിലെ ഏറ്റവും പ്രവർത്തന പാരമ്പര്യമുള്ള ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോ ആയ ബി​ഗ് ടിക്കറ്റ് അബുദാബി മൂന്നു ദശകമായി ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങളാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ഈ മാസവും ഇത് വ്യത്യസ്തമല്ല. വരുന്ന ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കായി ടിക്കറ്റെടുക്കുന്നവരിൽ നിന്നും ഒരാൾക്ക് മാർച്ച് മൂന്നിന് 15 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും.

​ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനത്തിനൊപ്പം ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് മസെരാറ്റി ​ഗ്രെക്കാൽ ജി.ടിയാണ് സമ്മാനം. 150 ദിർഹം നൽകി ഡ്രീം കാർ ടിക്കറ്റ് വാങ്ങാം. രണ്ടെണ്ണം വാങ്ങിയാൽ ഒന്ന് ഫ്രീ. ഓൺലൈനായി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം.

മറ്റുള്ള തേഡ് പാർട്ടി പ്ലാറ്റ്ഫോമുകളിൽ നിന്നും ടിക്കറ്റെടുക്കുന്നവർ യഥാർത്ഥ ടിക്കറ്റുകൾ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം. ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നവർക്ക് ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും വേ​ഗത്തിലറിയാം.

Latest Videos
Follow Us:
Download App:
  • android
  • ios