ശ്രീലങ്കൻ പൗരന് 20 മില്യൺ ദിർഹം സമ്മാനം നൽകി ബിഗ് ടിക്കറ്റ്. ഇന്ത്യൻ പ്രവാസിക്ക് ഡ്രീം കാർ റാഫ്ൾ സമ്മാനമായി ബിഎംഡബ്ല്യൂ 430ഐ കാർ.
ബിഗ് ടിക്കറ്റ് സീരിസ് 255 നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് തുറൈംലിംഗം പ്രഭാകർ. ശ്രീലങ്കൻ പൗരനായ പ്രഭാകർ, 16 വർഷം മുൻപാണ് യു.എ.ഇയിലേക്ക് ചേക്കേറിയത്. ദുബായിൽ ഒരു വാലെറ്റ് സർവീസ് കമ്പനിയിൽ സൂപ്പർവൈസറാണ് പ്രഭാകർ.
രണ്ടു ടിക്കറ്റെടുക്കുമ്പോൾ രണ്ടെണ്ണം സൗജന്യമായി ലഭിക്കുന്ന സമ്മർ പ്രൊമോഷൻസിലാണ് പ്രഭാകർ ബിഗ് ടിക്കറ്റെടുത്തത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നത്. ഇനിയും അത് തുടരുമെന്നാണ് പ്രഭാകർ പറയുന്നത്.
വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പ്രതികരണം: "ഇത് വലിയൊരു ഷോക്ക് ആണ്. ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. ഈ വിജയം ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും."
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ രാജശേഖർ ഗുണ്ട രാമലൂപ് ഗുണ്ട എന്നയാൾ പുത്തൻ BMW 430i സ്വന്തമാക്കി. ഇന്ത്യൻ പൗരനായ അദ്ദേഹം ആറ് വർഷമായി അബു ദാബിയിൽ സ്ഥിരതാമസമാണ്. എത്തിഹാദ് എയർവെയ്സിൽ പൈലറ്റ് റിക്രൂട്ട്മെന്റ് മാനേജറായി ജോലിനോക്കുകയണ് രാജശേഖർ. 16-20 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് ക്യാഷ് പ്രൈസ് ടിക്കറ്റുകളും ഡ്രീം കാർ റാഫ്ൾ ടിക്കറ്റുകളും അദ്ദേഹം വാങ്ങുന്നത്. സമ്മാനമായി ലഭിച്ച കാർ വിറ്റശേഷം സുഹൃത്തുക്കൾക്ക് ഇടയിൽ പണം വീതംവെക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്നവരിൽ ഒരു ഭാഗ്യശാലിക്ക് 15 മില്യൺ ദിർഹം നേടാം. ഒക്ടോബർ മൂന്നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 90,000 ദിർഹം. നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം. ആറാം സമ്മാനം 60,000 ദിർഹം. ഏഴാം സമ്മാനം 50,000 ദിർഹം. എട്ടാം സമ്മാനം 40,000 ദിർഹം. ഒൻപതാം സമ്മാനം 30,000 ദിർഹം. പത്താം സമ്മാനം 20,000 ദിർഹം.
ഏറ്റവും പുതിയ വിവരങ്ങൾക്കും ലൈവ് ഡ്രോ വാർത്തകൾക്കും ബിഗ് ടിക്കറ്റ് വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും ഫോളോ ചെയ്യാം.
സെപ്റ്റംബറിലെ വീക്കിലി ഡ്രോ തീയതികൾ
Promotion 1: 1st - 10th September & Draw Date – 11th September (Monday)
Promotion 2: 11th - 17th September & Draw Date – 18th September (Monday)
Promotion 3: 18th - 24th September & Draw Date – 25th September (Monday)
Promotion 4: 25th - 30th September& Draw Date – 1st October (Sunday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
