ഫുജൈറയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുകാരനായ ഇബ്രാഹിം കുട്ടിയാണ് വിജയിച്ച മലയാളി.

ബിഗ് ടിക്കറ്റിന്റെ "ദി ബിഗ് വിൻ" മത്സരത്തിൽ 140,000 ദിർഹം സമ്മാനംനേടി മലയാളി.

ബിഗ് ടിക്കറ്റ് സീരീസ് 282 ഡ്രോയിൽ ഇന്ത്യയ്ക്ക് പുറമെ യു.എ.ഇ, ജോർദാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് സമ്മാനം നേടിയത്. മൊത്തം നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം.

ഫുജൈറയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുകാരനായ ഇബ്രാഹിം കുട്ടിയാണ് വിജയിച്ച മലയാളി. അക്കൗണ്ടൻറായി ജോലിനോക്കുകയാണ് അദ്ദേഹം.

സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് ഇബ്രാഹിം കുട്ടി ടിക്കറ്റ് എടുത്തത്. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കാനും തന്റെ വിഹിതം കുടുംബത്തിനായി ചെലവഴിക്കാനുമാണ് വിജയി ആഗ്രഹിക്കുന്നത്.

ബിഗ് ടിക്കറ്റിന്റെ ജനുവരി 2026-ലെ പ്രൊമോഷനുകളും ആരംഭിച്ചിട്ടുണ്ട്. ഈ മാസം 27 സമ്മാനങ്ങളും ആറ് ഗ്യാരണ്ടീഡ് മില്യണയർമാരും ഉണ്ടാകും.

ജനുവരിയിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. സമാശ്വാസ സമ്മാനമായി അഞ്ച് പേർക്ക് ഒരു മില്യൺ ദിർഹംവീതവും ലഭിക്കും. വീക്കിലി ഇ-ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് പ്രൊമോഷനുകളും തുടരും.