നവംബർ മാസത്തിലെ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ബിഗ് വിൻ മത്സരത്തിൽ വിജയികളായി രണ്ട് മലയാളികൾ. മൊത്തം 540,000 ദിർഹത്തിന്റെ സമ്മാനമാണ് നാല് വിജയികൾ പങ്കുവച്ചത്.
കേരളത്തിൽ നിന്നുള്ള 57 വയസ്സുകാരനായ പ്രവാസി ലാസർ ജോസഫ് ആണ് ഒരു വിജയി. ഷാർജയിലാണ് ലാസർ താമസിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ അദ്ദേഹം നേടിയത് 110,000 ദിർഹം.
ഖത്തറിൽ താമസിക്കുന്ന ഇജാസ് യൂനുസാണ് വിജയിയായ രണ്ടാമത്തെ മലയാളി. 34 വയസ്സുകാരനായ ഇജാസ് എൻജിനീയറാണ്. 150,000 ദിർഹമാണ് സമ്മാനം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നൽകാനാണ് ഇജാസ് ആഗ്രഹിക്കുന്നത്.
രണ്ടു വിജയികളും സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കുമെന്ന് അറിയിച്ചു.
അബുദാബിയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരനായ ത്യാഗരാജൻ പെരിയസ്വാമി, അൽ എയ്നിൽ നിന്നുള്ള ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസ് എന്നിവരാണ് മറ്റു വിജയികൾ.
ഈ മാസം ഒരു വീക്കിലി ഇ-ഡ്രോയാണ് അവശേഷിക്കുന്നത്. നവംബർ മാസത്തിലെ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
നവംബർ ഒന്ന് മുതൽ 21 വരെ ബിഗ് ടിക്കറ്റ് എടുക്കുന്ന 30 പേർക്ക് പ്രത്യേക ഇ-ഡ്രോയിലൂടെ അബുദാബിയിൽ നടക്കുന്ന കാർ റേസിങ് കാണാനും ആഡംബര യോട്ട് (yacht) അനുഭവത്തിനും അവസരം ലഭിക്കും.
ഗ്രാൻഡ് പ്രൈസ് ഡ്രോ ഡിസംബർ മൂന്നിനാണ്. ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് വിജയികൾക്ക് 100,000 ദിർഹംവീതവും ലഭിക്കും. ഡ്രീംകാർ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും അവതരിപ്പിച്ചിട്ടുണ്ട്.
