ബിഗ് ടിക്കറ്റ്: ദിവസവും സ്വര്‍ണ്ണ സമ്മാനം, വിജയികളിൽ മലയാളിയും
ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലും ഓട്ടോമാറ്റിക് ആയി ഉപയോക്താക്കള്‍ക്ക് തൊട്ടടുത്ത ദിവസം പങ്കെടുക്കാം. 24 കാരറ്റ് സ്വര്‍ണ്ണമാണ് ദിവസവും ഒരാള്‍ക്ക് സമ്മാനം നേടാനാകുക.

ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റ് കളിക്കുന്നവര്‍ക്ക് നവംബര്‍ മൂന്നിന് 20 മില്യൺ ദിര്‍ഹം നേടാം. ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലും ഓട്ടോമാറ്റിക് ആയി ഉപയോക്താക്കള്‍ക്ക് തൊട്ടടുത്ത ദിവസം പങ്കെടുക്കാം. 24 കാരറ്റ് സ്വര്‍ണ്ണമാണ് ദിവസവും ഒരാള്‍ക്ക് സമ്മാനം നേടാനാകുക.
കഴിഞ്ഞയാഴ്ച്ചത്തെ ഇ-ഡ്രോ സമ്മാനങ്ങള്‍ നേടിയവരിൽ ബംഗ്ലാദേശിൽ നിന്നുള്ള അബ്ദുസ് സാബുര്‍ ഉണ്ട്. ദുബായിൽ താമസിക്കുന്ന അദ്ദേഹം അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. "വിജയത്തിൽ സന്തോഷമുണ്ട്. ഇതൊരു അപ്രതീക്ഷിത സര്‍പ്രൈസാണ്. ബിഗ് ടിക്കറ്റിന് നന്ദി." സാബുര്‍ പറഞ്ഞു.
ഇന്ത്യൻ പൗരനായ രാധകൃഷ്ണൻ കണ്ണനാണ് മറ്റൊരു വിജയി. ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം ബഹ്റൈനിൽ ഡ്രൈവറായി ജോലിനോക്കുകയാണ്. "ഈ സന്തോഷം വിവരിക്കാനാകുന്നില്ല. വളരെ നന്ദിയുണ്ട്. സ്വര്‍ണ്ണം വിറ്റ് ലോൺ അടക്കാനാണ് എന്‍റെ തീരുമാനം."
ഈ മാസത്തെ അഞ്ചാമത്തെ ഇ-ഡ്രോ വിജയി ആഫ്രിക്കൻ രാഷ്ട്രമായ കൊമോറോസിൽ നിന്നുള്ള 48 വയസ്സുകാരൻ അമിര്‍ദിൻ മുഹമ്മദാണ്. സ്വന്തമായി ഇംഗ്ലീഷ് ലാംഗ്വേജ് സെന്‍റര്‍ നടത്തുകയാണ് അദ്ദേഹം. "ബിഗ് ടിക്കറ്റ് പരസ്യം ഓൺലൈനിൽ കണ്ടാണ് ഞാന്‍ ഭാഗ്യം പരീക്ഷിച്ചത്. സ്വര്‍ണം വിറ്റശേഷം കുട്ടികളുടെ ഭാവിക്കായി പണം നിക്ഷേപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്." നാല് മക്കളുടെ പിതാവായ അമിര്‍ദിൻ പറയുന്നു.
മലയാളിയായ മനോജ് തെച്ചിപ്പറമ്പിലാണ് മറ്റൊരു വിജയി. അബുദാബിയിൽ മെക്കാനിക്ക. എൻജിനീയറാണ് മനോജ്. സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നില്ലെങ്കിൽ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ടിക്കറ്റെടുക്കാനാണ് മനോജ് നൽകുന്ന ഉപദേശം.
ബെൽജിയത്തിൽ നിന്നുള്ള ഗെര്‍ട്ട് മരിയ ജെ ക്ലോക് ആണ് മറ്റൊരു വിജയി. യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം തനിക്ക് ലഭിച്ച സ്വര്‍ണ്ണ സമ്മാനം എങ്ങനെ ചെലവാക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.
ഈ ആഴ്ച്ചയിലെ മറ്റു വിജയികള്‍ യു.എ.ഇയിൽ താമസിക്കുന്ന അപര്‍ണ ദീപക്, ബംഗ്ലാദേശിൽ നിന്നുള്ള ഷമീം ഹുസൈൻ ഹന്ന മിയ എന്നിവരയാണ്.
ഒക്ടോബര്‍ 31 വരെ ബിഗ് ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം.
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.