കമാലുദ്ദീൻ അൻവർഷയാണ് സമ്മാനം നേടിയ മലയാളി.

ജൂൺ മാസത്തിലെ അവസാന പ്രതിവാര ഇ-ഡ്രോയിൽ സമ്മാനം പങ്കിട്ടത് ഇന്ത്യയിൽ നിന്നുള്ള നാല് പേർ. 100,000 ദിർഹമാണ് സമ്മാനത്തുക. കമാലുദ്ദീൻ അൻവർഷയാണ് സമ്മാനം നേടിയ മലയാളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

45 വയസ്സുള്ള ബിസിനസുകാരനുമായ കമാലുദ്ദീൻ കഴിഞ്ഞ 24 വർഷമായി ഒമാനിലാണ് താമസിക്കുന്നത്. കുടുംബം കേരളത്തിലാണ്. "കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സ്വന്തമായി ടിക്കറ്റുകൾ വാങ്ങുകയാണ്. വിജയിച്ചു എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി," അദ്ദേഹം പറഞ്ഞു.

സമ്മാനത്തുകയുടെ ഒരു ഭാഗം കടങ്ങൾ വീട്ടാനാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നും ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കർണാടക സ്വദേശിയായ അബൂബക്കർ സിദ്ദിഖ് സൗദി അറേബ്യയിൽ നിർമാണ മേഖലയിലാണ് കഴിഞ്ഞ 13 വർഷമായി ജോലി ചെയ്യുന്നത്. കുടുംബം ഇന്ത്യയിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി പത്ത് സഹപ്രവർത്തകർക്കൊപ്പം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സാധാരണയായി സംഘത്തിലെ വിവിധ അംഗങ്ങളുടെ പേരിലാണ് ടിക്കറ്റുകൾ വാങ്ങാറുള്ളത്. എന്നാൽ ഇത്തവണ അദ്ദേഹം സ്വന്തം പേരിൽ ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചു.

വിജയം അപ്രതീക്ഷിതമായിരുന്നു എന്നും വാർത്ത അറിഞ്ഞപ്പോൾ അതിശയവും സന്തോഷവും തോന്നി എന്നും അദ്ദേഹം പറയുന്നു. വർഷങ്ങളായി മറ്റുള്ളവർക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തിരുന്നത് എങ്കിലും ഇത്തവണ സ്വന്തമായി ടിക്കറ്റ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നതുവരെ ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കുമെന്നും ഭാഗ്യം എപ്പോഴാണ് നിങ്ങളെ തേടി എത്തുക എന്ന് അറിയില്ല എന്നും അബൂബക്കർ സിദ്ദിഖ് പറയുന്നു.

മറ്റൊരു വിജയിയായ സുജിത് സുകുമാരന് ഓൺലൈനിലൂടെ വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ഹൈദരാബാദ് സ്വദേശിയായ നിലവിൽ ചെന്നൈയിൽ താമസിക്കുന്ന നരേഷ് തങ്കലപെല്ലി കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. ദുബായിൽ താമസിക്കുന്ന കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്.

അഞ്ച് സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പമാണ് നരേഷ് എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്നത്. ഇത്തവണ വിജയിക്കുമെന്നൊരു തോന്നൽ ഉണ്ടായിരുന്നു എന്ന് നരേഷ് പറയുന്നു. യുഎഇയിൽ നിന്നുള്ള കാൾ കണ്ടപ്പോൾ തന്നെ സമ്മാനം ലഭിച്ച വിവരം ആകും എന്ന് പ്രതീക്ഷിച്ചതായും നരേഷ് പറഞ്ഞു.

സമ്മാനത്തുക സുഹൃത്തുക്കളുമായി തുല്യമായി പങ്കിടുമെന്നും, തന്റെ വിഹിതം ഉപയോഗിച്ച് കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കുമെന്നും നരേഷ് പറയുന്നു.

ജൂലൈയിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. AED 20 മില്യനാണ് ഗ്രാൻഡ് പ്രൈസ്. വേനലവധി പ്രമാണിച്ച് ബിഗ് ടിക്കറ്റ് ജൂലൈ മാസത്തിൽ കൂടുതൽ ആവേശകരമായ ഓഫറുകൾ നൽകുന്നുണ്ട്.

ഓഗസ്റ്റ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതോടൊപ്പം അഞ്ച് പേർക്ക് വീതം 100,000 ദിർഹം ആശ്വാസ സമ്മാനവും ലഭിക്കും.

വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.

ജൂലൈ മാസത്തിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് സെപ്റ്റംബർ മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.

ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. മസെരാറ്റി ഗ്രെക്കാലെ ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് അവ.