രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ യുഎഇ വിജയകരമായി ചെറുത്തു. വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാണ് ആക്രമണത്തിന് ഇരയായതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു.

അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ.യുഎഇ സൈബർ സുരക്ഷാ കൗൺസിലാണ്ഇക്കാര്യം അറിയിച്ചത്. വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണുണ്ടായത്. നിർണായക സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും തകരാറോ തിരിച്ചടിയോ ഉണ്ടായിട്ടില്ല. യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾ, ബിസിനസുകൾ, സുപ്രധാന മേഖലകൾ എന്നിവ സൈബർ സുരക്ഷ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.

ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ വിസ, അവധിക്കാല ഓഫറുമായി അബുദാബി

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ ഓഫറുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 20,000 വിസകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഓഫറിന് യോഗ്യത നേടുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രികൾ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. പദ്ധതിയിൽ പങ്കാളികളായിട്ടുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ ആയിരിക്കണം പാക്കേജ് ബുക്ക് ചെയ്യേണ്ടത്.

വ്യക്തിഗതമായി അപേക്ഷിക്കുന്നവർക്ക് ഈ ഓഫർ ലഭിക്കില്ല. അംഗീകൃത ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്ക് മാത്രമാണ് ഇത് ബാധകം. ഇന്ത്യൻ സഞ്ചാരികൾക്ക് വരുന്ന എൻട്രി വിസ തുക പൂർണമായും അബുദാബി സംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് വഹിക്കുന്നത്. ട്രാവൽ ഏജൻസികൾക്ക് രണ്ട് രീതിയിൽ ഈ പദ്ധതിയുടെ ഭാഗമാകാം.