മെയ് മാസം ബിഗ് ടിക്കറ്റ് റാഫ്ൾ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇതുവഴി AED 100,000 നേടാം!

ഏപ്രിൽ മാസം ബിഗ് ടിക്കറ്റ് ആഴ്ച്ചതോറും നടത്തിയ ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് ഭാഗ്യശാലികള്‍ക്ക് AED 100,000 വീതം നേടാനുള്ള അവസരമാണ് ലഭിച്ചത്. ഈയാഴ്ച്ചത്തെ നറുക്കെടുപ്പിൽ വിജയികളായവരിൽ ഒരു ഡ്രൈവര്‍, സര്‍ക്കാര്‍ ജീവനക്കാരൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ എന്നിവരുൾപ്പെടുന്നു.

വിജയികൾ:

ലിനീഷ് മേക്കോട്ടമ്മൽ

ദുബായിൽ ഡ്രൈവറാണ് ഇന്ത്യന്‍ പൗരനായ ലിനീഷ്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ഏഴ് തവണയായി ലിനീഷ് ഗെയിം കളിക്കുന്നു. തനിക്ക് ലഭിച്ച പ്രൈസ് മണിയുടെ ഒരു ഭാഗം ഇന്ത്യയിലേക്ക് അയക്കുമെന്നാണ് ലിനീഷ് പറയുന്നത്. ഒപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും. മെയ് മാസത്തെ ബിഗ് ടിക്കറ്റ് ലിനീഷ് ഇപ്പോള്‍ തന്നെ വാങ്ങിക്കഴിഞ്ഞു.

സുൽത്താൻ അൽഷെഹ്യാരി

അബുദാബിയിൽ ജീവിക്കുന്ന എമിറാത്തി പൗരനാണ് സുൽത്താൻ. തീരെ പ്രതീക്ഷിക്കാത്ത വിജയമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്നാണ് സുൽത്താന്‍ ടിക്കറ്റെടുത്തത്. ബൈ 2 ഗെറ്റ് 2 പ്രൊമോഷന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു സുൽത്താൻ ചെയ്തത്. മകളുടെ പിറന്നാള്‍ ദിവസവുമായി ചേരുന്ന നമ്പറുകളാണ് സുൽത്താൻ തെരഞ്ഞെടുത്തത്. സമ്മാനമായി തനിക്ക് ലഭിച്ച AED 100,000 സ്റ്റോക് മാര്‍ക്കറ്റിൽ നിക്ഷേപിക്കാനാണ് സുൽത്താന്‍റെ തീരുമാനം.

അജിത് ഗോപിന

ആറ് വര്‍ഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് ഇലക്ട്രിക്കൽ ടെക്നീഷ്യനായ അജിത്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് എടുക്കുന്ന അജിത്, ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണ്. മകളുടെ വിദ്യാഭ്യാസത്തിനായി ബിഗ് ടിക്കറ്റ് വഴി ലഭിച്ച പണം ചെലവാക്കുമെന്നാണ് അജിത് പറയുന്നത്. ഇനിയും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യപരീക്ഷണം തുടരും - അജിത് പറയുന്നു.

സതീശൻ താഴത്തയിൻ

ഇന്ത്യന്‍ പൗരനായ സതീശൻ യു.എ.ഇയിലാണ് സ്ഥിരതാമസം. ഏപ്രിൽ 27-ന് ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റെടുത്തത്. മെയ് ഒന്നിന് AED 100,000 സമ്മാനവും കിട്ടി.

മെയ് മാസം ബിഗ് ടിക്കറ്റ് റാഫ്ൾ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇതുവഴി AED 100,000 നേടുന്ന മൂന്ന് വിജയികളിൽ ഒരാളോ, ഓരോ ആഴ്ച്ചയും AED 10,000 നേടുന്ന 20 പേരിൽ ഒരാളോ ആകാം. ഇതേ ടിക്കറ്റ് ഉപയോഗിച്ച് ഗ്രാൻഡ് പ്രൈസായ AED 20 മില്യൺ നേടാനുള്ള നറുക്കെടുപ്പിലും പങ്കെടുക്കാം. ജൂൺ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ജീവിതം തന്നെ മാറ്റിമറിക്കുന്ന മറ്റു ക്യാഷ് പ്രൈസുകളും നേടാനാകും. മെയ് 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റ് എടുക്കാന്‍ www.bigticket.ae സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ-സ്റ്റോര്‍ കൗണ്ടറുകളിൽ പോകാം. 

May weekly e-draw dates:

Promotion 1: 1st - 10th May & Draw Date – 11th May (Thursday)

Promotion 2: 11th - 17th May & Draw Date – 18th May (Thursday)

Promotion 3: 18th - 24th May & Draw Date – 25th May (Thursday)

Promotion 4: 25th - 31st May & Draw Date – 1st June (Thursday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.