ജനുവരി മുതൽ ജൂലൈ വരെ ഈ വർഷം Big Ticket നൽകിയത് 170,121,839 ദിർഹത്തിന്റെ സമ്മാനങ്ങൾ.
യു.എ.ഇയിൽ വേനൽ പതിയെ അവസാനിക്കുകയാണ്, പക്ഷേ Big Ticket ആവേശത്തിന്റെ ചൂട് കൂടുന്നതേയുള്ളൂ. മേഖലയിലെ ഏറ്റവും വലുതും ഏറ്റവും അധികം കാലം പ്രവർത്തിക്കുന്നതുമായ ഗ്യാരണ്ടീഡ് റാഫിൾ ഡ്രോയാണ് Big Ticket. ജനുവരി മുതൽ ജൂലൈ വരെ ഈ വർഷം Big Ticket നൽകിയത് 170,121,839 ദിർഹത്തിന്റെ സമ്മാനങ്ങൾ.
AED 150 million ഗ്രാൻഡ് പ്രൈസുകൾ മുതൽ AED 12.6 million വീക്കിലി റിവാർഡുകളും നൽകി. കൂടാതെ കാർ പ്രൈസായി AED 2.3 million. Big Win മത്സരത്തിലൂടെ AED 2.6 million നൽകുകയും ചെയ്തു. ഇതുവരെ 151-ൽ അധികം വിജയികളെ സൃഷ്ടിച്ചു. അവരുടെ അസാധാരണമായ വിജയങ്ങളും അപ്രതീക്ഷിതമായ നിമിഷങ്ങളും പ്രചോദിപ്പിക്കുന്ന കഥകളും യു.എ.ഇയിലും ലോകം മുഴുവനും അലയടിച്ചു.
ഓരോ ഡ്രോയിലൂടെയും Big Ticket ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സ്വപ്നങ്ങൾ ഒരുമിപ്പിക്കുകയാണ്. കുടുംബങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിങ്ങനെ നിരവധി മനുഷ്യരുടെ ഭാഗ്യം തന്നെ തിരുത്തുന്നത് Big Ticket തുടരുകയാണ്.
കഴിഞ്ഞ 7 മാസത്തെ വിജയികളിൽ ഞങ്ങളുടെ ഹൃദയംതൊട്ട വിജയങ്ങൾ ഇതാ ചുവടെ. ഈ നിമിഷങ്ങൾ Big Ticket ഒരു ഡ്രോ മാത്രമല്ല, സ്വപ്നങ്ങളുടേയും സാധ്യതകളുടേയും വലിയൊരു യാത്രയാണെന്ന് കൂടെ ബോധ്യപ്പെടുത്തുന്നു.
മുഹമ്മദ് നാസെർ ബലാൽ - Series 276 Grand Prize 25 Million Winner
ബംഗ്ലാദേശിൽ നിന്നുള്ള 43 വയസ്സുകാരനായ ഇലക്ട്രീഷ്യനാണ് ബലാൽ. 12 വർഷങ്ങൾക്ക് മുൻപ് Big Ticket-നെക്കുറിച്ച് ആദ്യം അറിഞ്ഞ ബലാൽ മുടങ്ങാതെ എല്ലാ മാസവും ടിക്കറ്റ് എടുക്കുകയും ചെയ്തു. താൻ വിജയിച്ചു എന്ന വാർത്ത വിശ്വസിക്കാൻ അദ്ദേഹത്തിനായില്ല. വിറച്ചുകൊണ്ടാണ് ഗ്രാൻഡ് പ്രൈസ് നേടിയ കാര്യം ബലാൽ തിരിച്ചറിഞ്ഞച്യ ബംഗ്ലാദേശിൽ കുടുംബത്തിനായി ഒരു വീട് നിർമ്മിക്കുകയാണ് ബലാൽ ആഗ്രഹിക്കുന്നത്.
നൊറിയെൽ ബൊണിഫാസിയോ – Series 276 Big Win AED 110,000 Winner
ഫിലിപ്പീൻസിൽ നിന്നുള്ള 50 വയസ്സുകാരനായ നൊറിയെൽ പത്ത് സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും Big Ticket കളിക്കുന്നുണ്ടായിരുന്നു.
“എന്താണ് എനിക്ക് തോന്നുന്നത് എന്ന് മനസ്സിലാകുന്നില്ല. പത്ത് വർഷമായി ഞാൻ ഭാഗ്യം പരീക്ഷിക്കുകയാണ്. അവസാനം ആ ദിവസം വന്നു. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കും. എന്റെ വിഹിതം കുടുംബത്തിനായി ചെലവഴിക്കും.”
എഡ്വേർഡ് ഫെർണാണ്ടസ് – Series 272 Weekly E-Draw Winner
2004 മുതൽ Big Ticket കളിക്കുകയാണ് ഫെർണാണ്ടസ്. വിജയിയായി എന്ന് അറിയിച്ചുള്ള കോൾ വന്നപ്പോൾ എന്തോ സ്പെഷ്യൽ സംഭവിക്കുകയാണ് എന്ന് മനസ്സിലായതായി ഫെർണാണ്ടസ് പറയുന്നു. കുറച്ചു വായ്പകൾ തീർക്കാൻ സമ്മാനത്തുക ഉപയോഗിക്കും. കൂടാതെ മകന്റെ ചില ചികിത്സാച്ചെലവുകൾക്കും തുക ഉപകാരപ്പെടും.
മുഹമ്മദ് അൽസരൂണി - Series 271 BMW M440i Winner
എമിറാത്തി ഐ.ടി മാനേജറാണ് 39 വയസ്സുകാരനായ അൽസരൂണി. തനിക്ക് ലഭിച്ച കാർ എന്ത് ചെയ്യണം എന്ന കാര്യത്തിൽ അൽസരൂണി തീരുമാനം എടുത്തിട്ടില്ല. ഇനിയും Big Ticket കളിക്കും എന്നതാണ് അൽസരൂണി പറയുന്നത്. അടുത്ത ലക്ഷ്യം ഗ്രാൻഡ് പ്രൈസ് തന്നെയാണ്!
ഈ വർഷം തീരാൻ ഇനിയും ഒരുപാടുണ്ട്. നാല് മാസങ്ങൾ കൂടെ അവശേഷിക്കെ ഇനിയും ഒരുപാട് സമ്മാനങ്ങൾ സ്വന്തമാക്കാം. അടുത്ത മില്യണയർ നിങ്ങൾ ആയേക്കാം. അപ്പോൾ പിന്നെ കാത്തിരിക്കുന്നത് എന്തിനാണ്? ഓഗസ്റ്റ് മാസത്തെ പ്രൊമോഷനുകളിൽ പങ്കെടുക്കാം, ഇന്ന് തന്നെ.
ടിക്കറ്റുകൾക്ക്: www.bigticket.ae
നേരിട്ട് ടിക്കറ്റ് വാങ്ങാൻ Zayed International Airport, Al Ain Airport സ്റ്റോറുകളിൽ എത്താം.
