Asianet News MalayalamAsianet News Malayalam

ബി​ഗ് ടിക്കറ്റ്: ഇന്ത്യക്കാരൻ മെക്കാനിക്കൽ ടെക്നീഷ്യന് 10 മില്യൺ ദിർഹം സമ്മാനം

പത്ത് മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയതോടെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ രമേശിന് കഴിഞ്ഞു.

Big Ticket Indian Mechanical Technician wins aed 10 million grand prize
Author
First Published Apr 4, 2024, 11:17 AM IST

ബി​ഗ് ടിക്കറ്റ് സീരിസ് 262 നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത് ഇന്ത്യക്കാരൻ. മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന രമേഷ് പെശലാലുവാണ് വിജയി. പത്ത് വർഷമായി ഖത്തറിലാണ് രമേശ്. ബി​ഗ് ടിക്കറ്റിന്റെ 'ബൈ ടു ​ഗെറ്റ് വൺ ഫ്രീ' പ്രൊമോഷൻ ഉപയോ​ഗിച്ച് ഓൺലൈനായാണ് രമേശ് ടിക്കറ്റെടുത്തത്. 

പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. പത്ത് മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയതോടെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ രമേശിന് കഴിഞ്ഞു.

"എല്ലാ മാസവും ഞാൻ വിജയിക്കുമെന്നായിരുന്നു എന്റെ പ്രാർത്ഥന. കഴി‍ഞ്ഞ മാസം ഒരു അക്കം അകലെ എനിക്ക് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ഇത്തവണയും അതേ അക്കങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരക്കം മാത്രം പക്ഷേ, മാറ്റി. എങ്കിലും എനിക്കറിയാമായിരുന്നു ഞാൻ തന്നെ വിജയിക്കുമെന്ന്. റമദാൻ മാസത്തിൽ തന്നെ ദൈവം ഈ ഭാ​ഗ്യം കൊണ്ടുവന്നു." രമേഷ് പറയുന്നു.

നാട്ടിൽ വീട് പണിയാൻ ബി​ഗ് ടിക്കറ്റ് സമ്മാനത്തുക ഉപയോ​ഗിക്കാനാണ് രമേശ് ആ​ഗ്രഹിക്കുന്നത്. നിലവിൽ വാടക വീട്ടിലാണ് താമസം. രക്ഷിതാക്കൾക്ക് വേണ്ടി സ്വപ്നഭവനം പണിയാനുള്ള ആ​ഗ്രഹം നിറവേറ്റാനായി എന്നതിലാണ് രമേശിന്റെ സന്തോഷം.

ബി​ഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ വിവരങ്ങളും വാർത്തകളും അറിയാൻ വെബ്സൈറ്റും സോഷ്യൽ മീഡിയയും പിന്തുടരാം.
 

Follow Us:
Download App:
  • android
  • ios