അബുദാബി: ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ജീവിതം തന്നെ മറ്റിമറിക്കാനുതകുന്ന ഒരു തകര്‍പ്പന്‍ ഓഫറുമായി ആഘോഷത്തില്‍ പങ്കുചേരുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച് അവരെ എപ്പോഴും വിസ്‍മയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും അത് തുടരുകയാണ്. ഈ വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന വിസ്‍മയകരമായ ഈ ഓഫറും നിങ്ങളുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയേക്കും.

ഇതാദ്യമായാണ് വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് ഇത്തരത്തിലൊരു സമ്മാന പദ്ധതി മുന്നോട്ടുവെയ്‍ക്കുന്നത്. അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് കോടീശ്വരന്മാരാവാനുള്ള അവസരത്തിന് പുറമെ ഒരു മിത്സുബിഷി പജീറോ കാറും ഈ ആഘോഷ വേളയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 മണി മുതല്‍ ആരംഭിച്ച ഈ ഓഫര്‍ മാര്‍ച്ച് 10ന് രാത്രി 11.59 വരെയാണ് നീണ്ടുനില്‍ക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒരാളിന് മിത്സുബിഷി പജീറോ ജിഎല്‍എസ് 3.0 കാര്‍ സ്വന്തമാക്കാം. മാര്‍ച്ച് 11ന് വിജയിയെ പ്രഖ്യാപിക്കും. ഓഫര്‍ സമയത്ത് എടുക്കുന്ന ടിക്കറ്റുകളും സാധാരണ പോലെ നറുക്കെടുപ്പിനുള്ള ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടുകയും 10 മില്യന്‍ ദിര്‍ഹത്തിന്റെ അടുത്ത ബിഗ് ടിക്കറ്റ്  നറുക്കെടുപ്പില്‍ വിജയിയാവാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

അടുത്ത മാസം മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് കോടീശ്വരന്മാരെയാണ് തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ) ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരന് അരക്കോടി ദിര്‍ഹമാണ് (10 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാനാവുന്നത്. ഇതിന് പുറമെ എട്ട് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ നറുക്കെടുപ്പും നടക്കും. വനിതാ ദിനത്തിലെ ഈ തകര്‍പ്പന്‍ ഓഫറിലൂടെ നിങ്ങള്‍ക്ക് അടുത്ത കോടീശ്വരനാവാനുള്ള  കൂടുതല്‍ അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്.

ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള അന്താരാഷ്‍ട്ര വനിതാ ദിന ഓഫറിന്റെ നിബന്ധനകള്‍ ഇങ്ങനെ

  1. 2021 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.00 മണിക്ക് ആരംഭിച്ച് 2021 മാര്‍ച്ച് 10ന് രാത്രി 11.59 വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമാവുക
  2. ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിനൊപ്പം (2+1) മിത്സുബിഷി പജീറോ ജി.എല്‍.എസ് 3.0 കാര്‍ സ്വന്തമാക്കുന്നതിനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
  3. 2021 മാര്‍ച്ച് 11ന് നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു വിജയിയെ തെരഞ്ഞെടുക്കും.
  4. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയാ പേജുകളിലും വൈകുന്നേരം അഞ്ച് മണിക്ക് വിജയിയുടെ പേര് പ്രഖ്യാപിക്കും.
  5. ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ വിജയിയെ ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടും.
  6. മാര്‍ച്ച് 30 രാത്രി 11 മണി വരെ ഉപഭോക്താക്കളെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കും.
  7. വിജയിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ സമ്മാനം നഷ്‍ടമാകും.
  8. ഓഫര്‍ കാലയളവില്‍ വാങ്ങുന്ന ടിക്കറ്റുകളും സാധാരണ ടിക്കറ്റുകളെപ്പോലെത്തന്നെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും.
  9. പ്രൈസ് ടിക്കറ്റുകളുടെ കോപ്പികള്‍ എല്ലാ വിജയികളുടെയും ഇമെയിലിലേക്ക് അയച്ചുകൊടുക്കും.
  10. ആവശ്യമെന്ന് തോന്നുന്നപക്ഷം പ്രൈസ് ടിക്കറ്റുകളുടെ സാധുത റദ്ദാക്കാന്‍ ബിഗ് ടിക്കറ്റ് മാനേജ്‍മെന്റിന് അവസരമുണ്ടായിരിക്കും.