ജൂലൈ മാസം ബിഗ് ടിക്കറ്റിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ്; നറുക്കെടുപ്പ് ഓഗസ്റ്റ് മൂന്നിന്.

അജിത് കുമാർ (ടിക്കറ്റ് നമ്പർ 279888), മുഹമ്മദ് ഹനീഫ് (ടിക്കറ്റ് നമ്പർ 262224) -- ബി​ഗ് ടിക്കറ്റ് ജൂൺ നാലാമത്തെ ആഴ്ച്ചയിലെ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടിയ രണ്ടു വിജയികളാണ് ഇവർ. പക്ഷേ, ഇതുവരെ ഈ രണ്ടുപേരെയും കണ്ടെത്താൻ ബി​ഗ് ടിക്കറ്റിന് കഴിഞ്ഞിട്ടില്ല. ജൂലൈ ഒന്നിന് നടന്ന നറുക്കെടുപ്പിലെ വിജയികൾ ഇപ്പോഴും സമ്മാനം തേടിയെത്തിയിട്ടില്ല. വിജയികളെ കണ്ടെത്താനും സന്തോഷവാർത്ത അറിയിക്കാനും പൊതുജനങ്ങളുടെ സഹായം ചോദിക്കുകയാണ് ബി​ഗ് ടിക്കറ്റ്.

ഇതേ നറുക്കെടുപ്പിൽ 20 പേർക്ക് ഒരു ലക്ഷം ദിർഹം സമ്മാനം നേടാനായി. പാകിസ്ഥാനിൽ നിന്നുള്ള ഖുറത് ഉൽ എയ്നും വിജയികളിൽ ഉൾപ്പെടുന്നു. ആറു വയസ്സുള്ള കുട്ടിയുടെ അമ്മയായ ഖുറത്, ഈദ് സ്പെഷ്യൽ ഓഫറായ "ബൈ 2 ​ഗെറ്റ് 2 ഫോർ ഫ്രീ" ഉപയോ​ഗപ്പെടുത്തിയാണ് ടിക്കറ്റെടുത്തത്. സൗജന്യമായി ലഭിച്ച ബിഗ് ടിക്കറ്റാണ് അവർക്ക് ഭാ​ഗ്യംകൊണ്ടുവന്നത്. പകുതി പണം പാകിസ്ഥാനിലെ ഭർത്താവിന്റെ കുടുംബത്തിനും മകന്റെ വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കാനാണ് അവരുടെ തീരുമാനം.

ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് വീക്കിലി ഡ്രോകളിൽ നേരിട്ടു പങ്കെടുക്കാം. നാല് പേർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാം. ഇതേ ടിക്കറ്റിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസിനായും മത്സരിക്കാം. ഓ​ഗസ്റ്റ് മൂന്നിന് ഇതുൾപ്പെടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒൻപത് സമ്മാനങ്ങളും നേടാം. ജൂലൈ 31 വരെയാണ് ടിക്കറ്റ് വാങ്ങാനാകുക. ഓൺലൈനായി www.bigticket.ae വഴിയോ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ സ്റ്റോറുകൾ വഴിയോ ടിക്കറ്റെടുക്കാം.

July weekly e-draw dates:

Promotion 1: 1st - 10th July & Draw Date – 11th July (Tuesday)

Promotion 2: 11th - 17th July & Draw Date – 18th July (Tuesday)

Promotion 3: 18th - 24th July & Draw Date – 25th July (Tuesday)

Promotion 4: 25th -31st July & Draw Date – 1st August (Tuesday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.