Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി അദ്ധ്യാപിക ബി​ഗ് ടിക്കറ്റിലൂടെ നേടിയത് 50,000 ദിർഹം

"തനിക്ക് ബി​ഗ് ടിക്കറ്റ് പരിചയപ്പെടുത്തിയ സഹപ്രവർത്തകന് പകുതി സമ്മാനത്തുക..."

Big Ticket Kerala expat from Qatar wins AED 50K in electronic draw
Author
First Published Aug 27, 2024, 1:16 PM IST | Last Updated Aug 27, 2024, 1:16 PM IST

ഓ​ഗസ്റ്റ് മാസം മുഴുവൻ ബി​ഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000 വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബം​ഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.

ഫാസില നിഷാദ്

മലയാളിയായ ഫാസില, ഖത്തറിൽ ഇം​ഗ്ലീഷ് അധ്യാപികയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോ​ഗിക്കാനാണ് തീരുമാനം.

തമർ അബ്വിനി

കഴിഞ്ഞ 21 വർഷമായി ദുബായിൽ സ്ഥിരതാമസമാക്കിയ ജോർദാൻകാരനാണ് തമർ. ഒരു സഹപ്രവർത്തകനിൽ നിന്നാണ് രണ്ടു വർഷം മുൻപ് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് തമർ അറിഞ്ഞത്. വിജയത്തിൽ സന്തുഷ്ടനാണ്, ബി​ഗ് ടിക്കറ്റ് വലിയ അവസരമാണെന്നും തമർ പറയുന്നു. തനിക്ക് ബി​ഗ് ടിക്കറ്റ് പരിചയപ്പെടുത്തിയ സഹപ്രവർത്തകന് പകുതി സമ്മാനത്തുക നൽകാനാണ് തമർ ആ​ഗ്രഹിക്കുന്നത്. ഇനി ​ഗ്രാൻഡ് പ്രൈസ് തുകയായ 15 മില്യൺ ദിർഹം ലഭിച്ചാൽ അതും പകുതി വീതിക്കാൻ തമർ തയാറാണ്.

അമ്രാൻ ഹൈദർ

റാസ് അൽ ഖൈമയിലുള്ള പാകിസ്ഥാനിയായ അമ്രാൻ അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. ജീവിതം തന്നെ മാറ്റിയ അവസരമെന്നാണ് 50,000 ദിർഹം നേടിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. ​ഗ്രാൻഡ് പ്രൈസ് നേടാനും തനിക്കാകുമെന്ന് അദ്ദേഹം കരുതുന്നു. തൽക്കാലം ബാങ്ക് അക്കൗണ്ടിൽ സേവിങ്സ് ആയി പണം സൂക്ഷിക്കാനാണ് അമ്രാൻ ആ​ഗ്രഹിക്കുന്നത്.

മുഹമ്മദ് റഷീദ്

ബം​ഗ്ലാദേശിൽ നിന്നുള്ള 29 വയസ്സുകാരനായ മുഹമ്മദ് റഷീദ് ദുബായിൽ ആണ് താമസിക്കുന്നത്. ആറ് മാസമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു. ടിക്കറ്റ് തുക ഷെയർ ചെയ്യാൻ ഒപ്പം രണ്ട് സുഹൃത്തുക്കളുമുണ്ട്. ഇതുവരെ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിരമായി ​ഗെയിം കളിക്കുന്നത് തുടരാനാണ് റഷീദ് പറയുന്നത്. ഭാ​ഗ്യം ഉറപ്പായും വരുമെന്നും അദ്ദേഹം പറയുന്നു.

ഓ​ഗസ്റ്റ് മാസം ബി​ഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഒരാൾക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർ​ഹം നേടാനാകും. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്ന എല്ലാവർക്കും തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും ഭാ​ഗമാകാം. ഒരാൾക്ക് 50,000 ദിർഹമാണ് ഇങ്ങനെ നേടാനാകുക. കൂടാതെ അടുത്ത ലൈവ് ഡ്രോ ദിവസം പത്ത് പേർക്ക് AED 100,000 വീതം നേടാം. കൂടാതെ AED325,000 മൂല്യമുള്ള ഒരു പുത്തൻ റേഞ്ച് റോവർ വെലാർ കാറും നേടാനാകും. അടുത്ത ലൈവ് ഡ്രോ തത്സമയം 2:30 pm (GST) ബി​ഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios