ഒന്നര ലക്ഷം ദിർഹം സമ്മാനം നേടിയവരിൽ മൂന്നു മലയാളികൾ.

ബി​ഗ് ടിക്കറ്റ് സീരീസ് 274 നറുക്കെടുപ്പിൽ അഞ്ച് ബോണസ് വിജയികൾ നേടിയത് AED 150,000 ക്യാഷ് പ്രൈസ്. വിജയികളെ പരിചയപ്പെടാം.

ഷൊഹാ​ഗ് നുറൂൾ ഇസ്ലാം

ഷാർജയിൽ 18 വർഷമായി ജീവിക്കുന്ന ഷൊഹാ​ഗ് പത്ത് സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും ടിക്കറ്റ് എടുക്കുന്നുണ്ട്. ഫ്രീ ടിക്കറ്റിലൂടെയാണ് ഇത്തവണവിജയം. കൂട്ടുകാർക്കൊപ്പം സമ്മാനത്തുക പങ്കിടാനും ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരാനുമാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്.

കമലാസനൻ ഓമന റിജി

ഷാർജയിൽ നിന്നുള്ള മലയാളിയായ കമലാസനൻ എല്ലാ മാസവും ടിക്കറ്റെടുക്കുന്നത് പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ്.

ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ് വിജയിയായി എന്ന ഫോൺകോൾ കണ്ടത്. സുഹൃത്തിനെ വിളിച്ച് വിജയം ഉറപ്പിച്ചു. പിന്നെ ഇ-മെയിൽ പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. സമ്മാത്തുക പങ്കിടും - 52 വയസ്സുകാരനായ കമലാസനൻ പറയുന്നു.

ശിവാനന്ദൻ രാമഭദ്രൻ

അദുബാദിയിൽ 1986 മുതൽ താമസിക്കുന്ന 68 വയസ്സുകാരനായ ശിവാനന്ദൻ 20 വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സൗജന്യമായി എടുത്ത ടിക്കറ്റിലൂടെയാണ് 20 വർഷത്തിനിടെ ആദ്യമായി ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം വന്നതെന്ന് അദ്ദേഹം പറയുന്നു.

ഇമ്രാൻ അഫ്താബ്

ദുബായിൽ ജീവിക്കുന്ന ഇമ്രാൻ, വിജയി ആയി എന്നറിഞ്ഞത് ടെക്സ്റ്റ് മെസേജിലൂടെയാണ്. ഓൺലൈനിൽ പരിശോധിച്ചപ്പോൾ സ്ഥിരീകരണമായി. വീട് പണിയാനാണ് അദ്ദേഹം സമ്മാനം ഉപയോ​ഗിക്കുക. 

പ്രശാന്ത തോട്ടേത്തോടി മാരപ്പ

മലയാളിയായ പ്രശാന്ത പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബി​ഗ് ടിക്കറ്റ് കളിക്കുന്നത്. തനിക്ക് ലഭിച്ച സമ്മാനം സുഹൃത്തുക്കൾക്കൊപ്പം തന്നെ അദ്ദേഹം പങ്കിടും. ​ഗ്രാൻഡ് പ്രൈസ് നേടുംവരെ കളി തുടരാനാണ് പ്രശാന്തയുടെ തീരുമാനം.

മെയ് മാസം ബി​ഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹമാണ് സമ്മാനമായി നേടാനാകുക. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാ​ഗ്യശാലി ഈ സമ്മാനം നേടും. അതേ ദിവസം തന്നെ അഞ്ച് ബോണസ് വിജയികൾ 150,000 ദിർഹം നേടും.

മാത്രമല്ല ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹം വീതം നേടാം. അതായത് മെയ് മാസം മൊത്തം 20 വിജയികളാണ് ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടുക.

ഇതോടൊപ്പം തന്നെ The Big Win Contest ഈ മാസം നടക്കും. മെയ് 1-നും 25-നും ഇടയ്ക്ക് ഒറ്റ ഇടപാടിലൂടെ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ലൈവ് നറുക്കെടുപ്പ് നേരിട്ടു കാണാം. മാത്രമല്ല ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാലു പേരുകൾ ജൂൺ ഒന്നിന് പ്രഖ്യാപിക്കും. ഇവർക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ സമ്മാനവും നേടാം.

Dream Car പ്രൊമോഷനും മെയ് മാസം സജീവമാണ്. BMW M440i ആണ് ബി​ഗ് ടിക്കറ്റിലൂടെ നേടാനാകുക. ജൂൺ മൂന്നിനാണ് നറുക്കെടുപ്പ്. അടുത്ത മാസത്തേക്കായി നിസ്സാൻ പട്രോളും തയാറായിട്ടുണ്ട്.

ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം: www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 1: 1st – 7th May & Draw Date – 8th May (Thursday)

Week 2: 8th – 14th May & Draw Date – 15th May (Thursday)

Week 3: 15th – 21st May & Draw Date- 22nd May (Thursday)

Week 4: 22nd – 31st May & Draw Date- 1st June (Sunday)