30 പേർക്ക് പ്രത്യേക ഇ-ഡ്രോയിലൂടെ അബുദാബിയിൽ നടക്കുന്ന കാർ റേസിങ് കാണാനും ആഡംബര യോട്ട് അനുഭവത്തിനും അവസരം

നവംബർ മാസത്തിലെ സമ്മാനങ്ങൾ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.

നവംബർ ഒന്ന് മുതൽ 21 വരെ ബിഗ് ടിക്കറ്റ് എടുക്കുന്ന 30 പേർക്ക് പ്രത്യേക ഇ-ഡ്രോയിലൂടെ അബുദാബിയിൽ നടക്കുന്ന കാർ റേസിങ് കാണാനും ആഡംബര യോട്ട് (yacht) അനുഭവത്തിനും അവസരം ലഭിക്കും.

ഡിസംബർ ആറ്, ഏഴ് തീയതികളിൽ അബുദാബി യാസ് മറീനയിലെ റേസ് വീക്കെൻഡിന്റെ ഭാഗമാകാനാണ് അവസരം. ഓരോരുത്തർക്കും 10,000 ദിർഹംവീതവും ലഭിക്കും. ഫൈവ്സ്റ്റാർ ഹോട്ടലിൽ താമസം, കൺസേർട്ട് ടിക്കറ്റ്, യാത്രാച്ചെലവുകൾ, യു.എ.ഇക്ക് പുറത്തു നിന്നുള്ള വിജയികൾക്ക് വിമാനടിക്കറ്റുകൾ എന്നിവയും ലഭിക്കും – ബിഗ് ടിക്കറ്റ് അറിയിച്ചു.

ആഡംബര യോട്ടിൽ രണ്ടു ദിവസങ്ങളിൽ നടക്കുന്ന മത്സരത്തിൽ ഓരോ ദിവസവും 250,000 ദിർഹം വീതം നേടാനും അവസരമുണ്ട്. ഡിസംബർ ഒന്നിനാണ് 30 വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുമെന്നും ബിഗ് ടിക്കറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗ്രാൻഡ് പ്രൈസ് ഡ്രോ ഡിസംബർ മൂന്നിനാണ്. ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് വിജയികൾക്ക് 100,000 ദിർഹംവീതവും ലഭിക്കും.

ഡ്രീംകാർ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും അവതരിപ്പിച്ചിട്ടുണ്ട്. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും.