അബുദാബി: ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുകയാണ്. എന്നാല്‍ ഇത്തവണ 1.2 കോടിയുടെ ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ആറ് ഭാഗ്യവാന്മാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിക്കും. ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള ക്യാഷ് പ്രൈസാണ് 1.2 കോടിക്ക് പുറമെ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ഇതോടൊപ്പം ജീപ്പ് ഗ്രാന്റ് ചിറോക്കിയും ബിഎംഡബ്ല്യൂ 420iയും സ്വന്തമാക്കാനായി ഡ്രീം കാര്‍ നറുക്കെടുപ്പിലും പങ്കെടുക്കാം.

സെപ്‍തംബറിലെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 1.2 കോടി ദിര്‍ഹമായിരിക്കും. രണ്ടാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി 90,000 ദിര്‍ഹവും ലഭിക്കും. 80,000 ദിര്‍ഹമാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം ലഭിക്കുന്നയാളിന് 70,000 ദിര്‍മായിരിക്കും സ്വന്തമാക്കാനാവുക. ആറാം സമ്മാനം ലഭിക്കുന്നവന് 60,000 ദിര്‍ഹവും ഏഴാം സമ്മാനവും ലഭിക്കുന്നയാളിന് 50,000 ദിര്‍ഹവും ലഭിക്കും.

ബിഗ് ടിക്കറ്റ് വഴി കോടീശ്വരനാവാനുള്ള ഓരോ ടിക്കറ്റിനും നികുതി അടക്കം 500 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരെണ്ണം ഫ്രീയായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ, അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ പ്രത്യേക കൗണ്ടറുകള്‍ വഴിയോ ടിക്കറ്റെടുക്കാം. പുതിയ സമ്മാന പദ്ധതി സെപ്‍തംബര്‍ ഒന്ന് മുതല്‍ 30 വരെയായിരിക്കും. ഒക്ടോബര്‍ മൂന്നിനായിരിക്കും നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ യൂട്യൂബ്, ഫേസ്‍ബുക്ക് പേജുകള്‍ വഴി നറുക്കെടുപ്പ് തത്സമയം കാണാം.

സോഷ്യല്‍ മീഡിയ വഴിയും സമ്മാനങ്ങള്‍ 

ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പ്രഖ്യാപിക്കുന്ന വിവിധ ഗെയിമുകളിലും മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. സെപ്‍തംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത്തരം മത്സരങ്ങളിലും പങ്കെടുത്ത് കൂടുതല്‍സമ്മാനങ്ങള്‍ നേടാം. 

സെപ്‍തംബര്‍ ഒന്നു മുതല്‍ ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി കൂടുതല്‍ ഗെയിമുകളും മത്സരങ്ങളും ആരംഭിക്കും. ഇതിന് പുറമെ നറുക്കെടുപ്പിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ അവ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കായി ഗെയിമുകളുണ്ടാകും. ഇതില്‍ വിജയികളാകുന്നവര്‍ക്ക് സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, ബിഗ് ടിക്കറ്റ് സീരിസ് 220ലേക്കുള്ള ഫ്രീ എന്‍ട്രി ടിക്കറ്റുകള്‍ തുടങ്ങിയവ സമ്മാനമായി നേടാം.