Asianet News MalayalamAsianet News Malayalam

Big Ticket: AED 23 മില്യൺ ഖത്തര്‍ പ്രവാസിക്ക്; ആദ്യ അഞ്ച് വിജയികളിൽ നാല് ഇന്ത്യക്കാര്‍

ഒന്നാം സമ്മാനം ദോഹയിൽ താമസിക്കുന്ന നേപ്പാളിൽ നിന്നുള്ള പ്രവാസിക്ക്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാലെണ്ണം ഇന്ത്യക്കാര്‍ക്ക്.

Big Ticket Series 248 results 3 February 2023
Author
First Published Feb 4, 2023, 10:45 AM IST

ബിഗ് ടിക്കറ്റ് സീരിസ് 248 ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഖത്തറിൽ താമസിക്കുന്ന നേപ്പാള്‍ പൗരന്‍. ഏഴ് വര്‍ഷമായി ഖത്തറിൽ സ്ഥിരതാമസമാക്കിയ രഞ്ജിത് കുമാര്‍ പാൽ നേടിയത് AED 23 മില്യൺ.

ഇത്തവണത്തെ നറുക്കെടുപ്പിൽ 2,3,4 സ്ഥാനങ്ങളും ഡ്രീം കാര്‍ നറുക്കെടുപ്പിൽ റേ‍ഞ്ച് റോവര്‍ നേടിയതും ഇന്ത്യക്കാരാണ്.

2023 ഫെബ്രുവരി മൂന്നിന് നടന്ന നറുക്കെടുപ്പിലാണ് രഞ്ജിത് വമ്പൻ സമ്മാനം നേടിയത്. ദോഹയിൽ ഒരു ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തിൽ ജോലിനോക്കുകയാണ് രഞ്ജിത്. രണ്ട് ആൺകുട്ടികളുടെ അച്ഛനായ രഞ്ജിത് നറുക്കെടുപ്പ് വിജയത്തിന്‍റെ ഞെട്ടലിലാണ്. നേപ്പാളിലെ കുടുംബത്തിനായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

കഴിഞ്ഞ 15 മാസമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രഞ്ജിത് പങ്കെടുക്കുന്നുണ്ട്. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. ഒന്നാം സമ്മാനം കിട്ടിയെങ്കിലും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നാണ് രഞ്ജിത് പറയുന്നത്. ക്യാഷ് പ്രൈസുകള്‍ മാത്രമല്ല, സ്വര്‍ണം കാര്‍ എന്നീ സമ്മാനങ്ങളും ബിഗ് ടിക്കറ്റിലൂടെ നേടാനാകും.

മാര്‍ച്ച് മാസം നടക്കുന്ന അടുത്ത ലൈവ് നറുക്കെടുപ്പിൽ AED 15 മില്യൺ ഒരു വിജയിക്ക് നേടാനാകും. രണ്ടാം സമ്മാനം AED 1 മില്യൺ ആണ്. മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ആഴ്ച്ചതോറും AED 100K വീതം മൂന്നു പേര്‍ക്ക് നേടാനുള്ള അസുലഭ അവസരം കൂടെയാണിത്.

ഇന്ത്യക്കാരായ വിജയികളുടെ വിവരങ്ങള്‍:

രണ്ടാം സമ്മാനം (AED 1,000,000): വിജേഷ് വിശ്വനാഥൻ (ടിക്കറ്റ് നമ്പർ - 017959)
മൂന്നാം സമ്മാനം (AED 100,000): ഷിബു മാത്യു കൊട്ടോമണ്ണിൽ മാത്യു (240229)
നാലാം സമ്മാനം (AED 50,000): അജിത് രാമചന്ദ്രകൈമൾ (254167)
റേഞ്ച് റോവർ (Dream Car): സുമൻ മുത്തയ്യ നാടാർ രാഘവൻ (013726)

ഫെബ്രുവരിയിലെ നറുക്കെടുപ്പ് തീയതികള്‍:

Promotion 1: 1st - 7th February : Draw Date – 8th February (Wednesday)
Promotion 2: 8th - 14th February : Draw Date – 15th February (Wednesday)
Promotion 3: 15th - 21st February : Draw Date – 22nd February (Wednesday)
Promotion 4: 22nd - 28th February : Draw Date – 1st March (Wednesday)

Follow Us:
Download App:
  • android
  • ios