Asianet News MalayalamAsianet News Malayalam

ബി​ഗ് ടിക്കറ്റ്: 15 മില്യൺ ദിർഹം സ്വന്തമാക്കിയത് പെയിന്റിങ് തൊഴിലാളി

സെപ്റ്റംബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്.

big ticket series 266 live draw results
Author
First Published Sep 4, 2024, 10:05 AM IST | Last Updated Sep 4, 2024, 10:05 AM IST

ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്റെ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ. മൂന്ന് കുട്ടികളുടെ പിതാവായ നൂർ മിയ 18 വർഷമായി അൽ എയ്നിൽ താമസിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് ഈ 40 വയസ്സുകാരൻ. അൽ എയ്ൻ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് "Buy 2, Get 3 Free" ഓഫറിലെടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാ​ഗ്യം വന്നത്.

"വിജയത്തിൽ വളരെ  സന്തോഷിക്കുന്നു. രണ്ട് സുഹൃത്തുക്കൾക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ സമ്മാനം." - നൂർ മിയ പറഞ്ഞു. "ആദ്യം തന്നെ തന്റെ വിസ പുതുക്കാനുള്ള നടപടിയെടുക്കും എന്നാണ് നൂർ മിയ പറയുന്നത്. പിന്നീട് മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കൂ." - അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. കൂടാതെ 10 പേർക്ക് ഒരു ലക്ഷം ദിർഹം വീതവും നേടാം. ഒരു മസെരാറ്റി ​ഗിബ്ലി കാർ നേടാനുമാകും. എല്ലാ ചൊവ്വാഴ്ച്ചകളിലും ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുത്ത് മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരമുണ്ട്.

അടുത്ത ലൈവ് ഡ്രോ ബി​ഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഉച്ചയ്ക്ക് 2.30ന് (GST) കാണാം.

3 X AED 100,000 E-draw dates:

Week 1: 1st - 9th September & Draw Date – 10th September (Tuesday)
Week 2: 10th – 16th September & Draw Date – 17th September (Tuesday)
Week 3: 17th – 23rd September & Draw Date – 24th September (Tuesday)
Week 4: 24th – 30th September & Draw Date – 1st October (Tuesday)
 

Latest Videos
Follow Us:
Download App:
  • android
  • ios