ഇലക്ട്രോണിക് നറുക്കെടുപ്പിൽ AED 100,000 വീതം നേടിയത് മൂന്നു പേർ.
ഫെബ്രുവരിയിലെ ആഴ്ച്ചതോറുമുള്ള ബിഗ് ടിക്കറ്റ് ഭാഗ്യവര്‍ഷം തുടരുന്നു. ഇത്തവണത്തെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ AED 100,000 വീതം നേടിയത് മൂന്നു പേരാണ്. ഇന്ത്യ, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് വിജയികള്‍.
സുധാകര്‍ അമാസ
ഫെബ്രുവരി മൂന്നാമത്തെ ആഴ്ച്ചയിലെ ആദ്യ വിജയി ഇന്ത്യന്‍ പൗരനായ സുധാകര്‍ അമാസയാണ്. വര്‍ഷങ്ങളായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന സുധാകര്‍, 2014 മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. കടം വീട്ടാനാണ് പ്രൈസ് മണി ഉപയോഗിക്കുകയെന്നാണ് സുധാകര്‍ പറയുന്നത്. നിലവിൽ ഇന്ത്യയിലാണ് അദ്ദേഹമുള്ളത്. 11 വര്‍ഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനായിരുന്നു സുധാകർ. ഒമ്പത് വര്‍ഷം ഒമാനിലും നാല് വര്‍ഷം ബഹ്റൈനിലും താമസിച്ചു. വീണ്ടും യു.എ.ഇയിലേക്ക് തിരികെ വരാനുള്ള തയാറെടുപ്പിലാണ് സുധാകര്‍. 2022 ഒക്ടോബറിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് തിരിക്കുമ്പോള്‍ സുധാകര്‍ തൊഴിൽരഹിതനായിരുന്നു. ഇപ്പോള്‍ പല കമ്പനികളിലും ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുകയാണ്. പുതിയൊരു ജോലി കണ്ടെത്തുന്നത് വരെ മുന്നോട്ടുപോകാന്‍ തനിക്ക് ഈ പ്രൈസ് മണി സഹായകമാകുമെന്ന് അദ്ദേഹം പറയുന്നു.
പദ്‍മനാഭ കൊറഗപ്പ ബാലക്കില
ഈ ആഴ്ച്ചത്തെ രണ്ടാമത്തെ വിജയി അബുദാബിയിൽ സ്ഥിരതാമസമാക്കിയ പദ്‍മനാഭ കൊറഗപ്പ ബാലക്കിലയാണ്. ഇന്ത്യന്‍ പൗരനായ പദ്‍മനാഭ കഴിഞ്ഞ നാലു വര്‍ഷമായി യു.എ.ഇയിൽ താമസമാണ്. നറുക്കെടുപ്പിന് വെറും രണ്ടു ദിവസം മുൻപ്, ഫെബ്രുവരി 20-ന് ആണ് അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങിയത്. പത്ത് പേര്‍ക്കൊപ്പം ടിക്കറ്റ് എടുത്ത പദ്‍മനാഭ ഭാഗ്യശാലി താനായിരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. പ്രൈസ് മണി എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന ശീലം പദ്‍മനാഭയ്ക്കുണ്ട്. ഇനിയും ഇത് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.
മെൽറോയ് റിനാൽ ഡോ ഡയസ്
ബിഗ് ടിക്കറ്റ് ഫെബ്രുവരി ഇ-നറുക്കെടുപ്പിലെ മൂന്നാമത്തെ വിജയിയാണ് മെൽറോയ് റിനാൽ ഡോ ഡയസ്. ഒമാനിൽ ജനിച്ചുവളര്‍ന്ന അദ്ദേഹം അവിടെ തന്നെ ഒരു സെയിൽസ് സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട് മെൽറോയ്. തന്‍റെ 11 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മെൽറോയ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. ആഴ്ച്ച നറുക്കെടുപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് മെൽറോയ് പറയുന്നത്. അതുകൊണ്ട് തന്നെ വിജയിയായി എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇനിയും ബിഗ് ടിക്കറ്റിൽ പങ്കെടുക്കും, ഭാഗ്യം എപ്പോഴാണ് വരികയെന്ന് അറിയില്ലല്ലോ - മെൽറോയ് പറയുന്നു.
ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം.
പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. ഫെബ്രുവരി 28 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.
വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.
ഫെബ്രുവരിയിലെ നറുക്കെടുപ്പ് തീയതികള്‍
Promotion 4: 22nd - 28th February & Draw Date – 1st March (Wednesday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.
