മൂന്നു മലയാളികൾക്ക് സമ്മാനം
ബിഗ് ടിക്കറ്റ് സീരീസ് 289 ഡ്രോയിൽ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അഞ്ച് പ്രവാസികൾക്ക് സമ്മാനം. ഓരോരുത്തർക്കും സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതമാണ് ലഭിച്ചത്. വിജയികളിൽ മൂന്നു പേർ മലയാളികളാണ്.
കേരളത്തിൽ നിന്നുള്ള വിജയികളിൽ ഒന്നാമത്തെയാൾ 28 വയസ്സുകാരനായ അഖിൽ ചന്ദ്രൻ ആണ്. സെയിൽസ്, കസ്റ്റമർ സർവീസ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി യുഎഇയിൽ കഴിയുന്ന അഖിൽ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്.
അഖിലിന്റെ ആദ്യ ബിഗ് ടിക്കറ്റ് വിജയമാണിത്. സുഹൃത്തുക്കളിൽ ഒരാൾ തെരഞ്ഞെടുത്ത ടിക്കറ്റാണ് സമ്മാനർഹമായത്. തനിക്ക് ലഭിച്ച സമ്മാനത്തുക സേവിങ്സിലേക്ക് മാറ്റിവയ്ക്കാനാണ് അഖിലിന്റെ തീരുമാനം.
വിജയിയായ രണ്ടാമത്തെ മലയാളി സൈദാലവി കരിയോടൻ ആണ്. കഴിഞ്ഞ 17 വർഷമായി അദ്ദേഹം യുഎഇയിൽ തന്നെയാണ് താമസിക്കുന്നത്. സ്കൂൾ വാച്ച്മാനായി ജോലി ചെയ്യുന്ന അദ്ദേഹം സുഹൃത്തുക്കളിലൂടെയാണ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ നാല് വർഷമായി സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
സമ്മാനത്തുകയിൽ തന്റെ വിഹിതം ഇന്ത്യയിലെ കുടുംബത്തിന് അയയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
മൂന്നാമത്തെ മലയാളിയായ വിജയി ശരത് ശശിധരൻ ആണ്. യു.എ.ഇയിൽ ടെക്നീഷ്യനായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹവും ടിക്കറ്റ് എടുത്തത്. തന്റെ വിഹിതം മാറ്റിവെക്കാനാണ് ശരത് ആഗ്രഹിക്കുന്നത്.
ബംഗ്ലാദേശിൽ നിന്നുള്ള രണ്ടു വിജയികളിൽ ഒരാൾ അറിഫുസ്മാൻ ഷുവോ ആണ്. യു.എ.ഇയിലെ അജ്മാനിലാണ് അദ്ദേഹം താമസിക്കുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
“വിജയവിവരം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ എനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. വളരെ സന്തോഷമായി,” അദ്ദേഹം പറഞ്ഞു. “ഇപ്പോഴും എനിക്ക് ഇത് വിശ്വസിക്കാനാകുന്നില്ല. പക്ഷേ, വിജയിച്ചതിൽ വളരെ സന്തോഷമുണ്ട്.”
സമ്മാനത്തുക ഭാവിയിലേക്ക് മാറ്റിവയ്ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ബംഗ്ലദേശിയായ വിജയി 32 വയസ്സുകാരനായ സാബുജ് ആണ്. ഏഴ് വർഷമായി യു.എ.ഇയിൽ ഉള്ള സാബുജ്, നാലു വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. തനിക്ക് ലഭിച്ച സമ്മാനത്തുക ദൈനംദിന ചെലവുകൾക്കും യുഎഇയിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഓഗസ്റ്റിൽ 26 വിജയികൾക്ക് സമ്മാനങ്ങൾ നേടാം. ബിഗ് സ്പിന്നിൽ പങ്കെടുത്ത് 1 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. സെപ്റ്റംബർ 3-ന് നടക്കുന്ന ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് പേർക്ക് 100,000 ദിർഹം വീതവും നേടാം.
വീക്കിലി ഇ-ഡ്രോയിൽ നാലു പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാം. സെപ്റ്റംബർ 3-ന് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം നേടുന്നവരെ അറിയാം. ഒക്ടോബർ 3-നാണ് ഇവർക്ക് അവസരം.
ഡ്രീം കാർ പ്രൊമോഷനും തുടരും. സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവയാണ് നേടാനാകുക.
