സുനീഷ് കൃഷൻ ബാലകൃഷ്ണൻ, ശരത്ത് ബാലൻ, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മലയാളികളായ വിജയികൾ.

ബിഗ് ടിക്കറ്റിന്റെ മാർച്ചിലെ മൂന്നാമത്തെ വീക്കിലി ഇ-ഡ്രോയിൽ സ്വർണ്ണക്കട്ടി നേടിയ നാല് വിജയികളിൽ മൂന്നു പേർ മലയാളികൾ.

Add Asianetnews as a Preferred SourcegooglePreferred

സുനീഷ് കൃഷൻ ബാലകൃഷ്ണൻ, ശരത്ത് ബാലൻ, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് വിജയികൾ. നാലാമത്തെ വിജയി പാകിസ്ഥാനിൽ നിന്നാണ്. എല്ലാവർക്കും 200 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ‌ ലഭിച്ചു.

നാല് സുഹൃത്തുക്കൾ‌ക്ക് ഒപ്പമാണ് സുനീഷ് ടിക്കറ്റ് എടുത്തത്. ദുബായിൽ 18 വർഷമായി താമസിക്കുന്ന സുനീഷ്, സെയിൽസ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എപ്പോഴും 3 എന്ന അക്കത്തിൽ അവസാനിക്കുന്ന ടിക്കറ്റുകളാണ് താൻ തെരഞ്ഞെടുക്കാറെന്ന് സുനീഷ് പറയുന്നു.

“ഒരു ദിവസം വിജയം നേടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇത് വലിയ ആത്മവിശ്വാസം നൽകുന്നു.“ - അദ്ദേഹം പറഞ്ഞു.

സമ്മാനത്തുകയുടെ ഒരു പങ്ക് ഇന്ത്യയിലെ ഒരു അനാഥാലയത്തിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ശരത് ബാലൻ ദുബായിൽ ആണ് താമസിക്കുന്നത്. അദ്ദേഹം ബിസിനസ്സുകാരനാണ്. മൂന്നു സുഹൃത്തുക്കൾക്ക് ഒപ്പമാണ് ശരത് ബിഗ് ടിക്കറ്റെടുത്തത്.

“ആദ്യം ഞാൻ കോൾ എടുത്തില്ല, ഞാൻ ഒരു മീറ്റിങ്ങിലായിരുന്നു. പിന്നീട് ഓൺലൈനിൽ നോക്കി. അപ്പോഴാണ് വിജയിച്ചത് തിരിച്ചറിഞ്ഞത്. വളരെ സർപ്രൈസ്ഡ് ആയിപ്പോയി.” - ശരത് ബാലൻ പ്രതികരിച്ചു.

പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് അസ്ഹർ ജാം ഇമാം ബക്ഷ് ആണ് വിജയി. നാല് സുഹൃത്തുക്കൾക്ക് ഒപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിച്ചത്. അബുദാബിയിൽ ജീവിക്കുന്ന ബക്ഷ് ഡ്രൈവറായാണ് ജോലി നോക്കുന്നത്.

കേരളത്തിൽ ഡോക്ടറായി ജോലിനോക്കുകയാണ് 30 വയസ്സുകാരനായ മുഹമ്മദ് ഇബ്രാഹിം. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തതെന്ന് ഇബ്രാഹിം പറഞ്ഞു.

“ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. കോൾ ലഭിച്ചപ്പോൾ വല്ലാത്ത സന്തോഷമായി. എനിക്കും കുടുംബത്തിനും വളരെ സന്തോഷം നൽകുന്ന നിമിഷമാണിത്.” - ഇബ്രാഹിം പറഞ്ഞു.

മാർച്ച് മാസം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും. ഇതിന് പുറമെ അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും. ആഴ്ച്ച തോറുമുള്ള ഇ-ഡ്രോയിൽ വിജയിക്കുന്ന നാല് പേർക്കും സ്വർണ്ണക്കട്ടികൾ ലഭിക്കും.

ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാനുള്ള സമയപരിധി അവസാനിച്ചു. ഏപ്രിൽ ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.

ഡ്രീം കാർ സീരീസിൽ ഏപ്രിൽ 3-ന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.