Asianet News MalayalamAsianet News Malayalam

ഇത്തവണ രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം; ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം സമ്മാനത്തുക നേടാം‌

ഇത്തവണ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹമാണ് (ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. ജാക്ക്‌പോട്ട് പ്രൈസായ രു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹവും(10 കോടിയോളം ഇന്ത്യന്‍ രൂപ) മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

Big ticket to give biggest second prize in next draw
Author
Abu Dhabi - United Arab Emirates, First Published Mar 22, 2021, 11:05 AM IST

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി അവരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച് മാസത്തിലും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായെത്തുന്നു. ഇത്തവണ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് പുറമെ രണ്ടാം സമ്മാന വിജയിക്കും കോടികള്‍ സ്വന്തമാക്കാം. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹം നിങ്ങള്‍ക്കും സ്വന്തമാക്കാം. 

ഇത്തവണ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹമാണ് (ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. ജാക്ക്‌പോട്ട് പ്രൈസായ രു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹവും(10 കോടിയോളം ഇന്ത്യന്‍ രൂപ) മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഇതിന് പുറമെ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് 2021 മോഡല്‍ റേഞ്ച് റോവര്‍ വേലാര്‍ കാറും സമ്മാനമായി ലഭിക്കും. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. 

ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജുകള്‍ വഴി നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വെര്‍ജിന്‍ റേഡിയോയുമായി സഹകരിച്ച് ബിഗ് ടിക്കറ്റ് പുതിയൊരു ആകര്‍ഷകമായ സമ്മാന പദ്ധതി കൂടി തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ പ്രവൃത്തി ദിവസങ്ങളില്‍ 20,000ദിര്‍ഹം വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരമുണ്ട്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; വെര്‍ജിന്‍ റേഡിയോയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ എട്ട് മണിക്കും എട്ടരയ്ക്കും നടക്കുന്ന ക്രിസ് ഫേഡ് ഷോ കേള്‍ക്കുക. ഷോയിലേക്ക് വിളിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം, വെര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡ് ഷോ മുടങ്ങാതെ കേള്‍ക്കുക, ആ ഭാഗ്യശാലി നിങ്ങളാകാം.

മറ്റ് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നിരന്തരം സന്ദര്‍ശിക്കുക. നറുക്കെടുപ്പിന് പുറമെ ഓണ്‍ലൈനായും സ്‌റ്റോറുകള്‍ വഴിയും നിരവധി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നല്‍കുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്‌കൈപാര്‍ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന്‍ ഗെയിം കളിക്കാനുള്ള യോഗ്യത ലഭിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios