Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ് 10 മാസം കൊണ്ട് നൽകിയത് 201 മില്യൺ ദിര്‍ഹം; വിജയികള്‍ 402

നവംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിര്‍ഹം നേടാൻ അവസരമുണ്ട്.

Big Ticket uae guaranteed raffle draw November 2023
Author
First Published Nov 7, 2023, 1:28 PM IST

കഴിഞ്ഞ 31 വര്‍ഷമായി ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഈ വര്‍ഷം ഇതുവരെ 409 പേരാണ് ബിഗ് ടിക്കറ്റിലൂടെ വിജയികളായത്. 201 മില്യൺ ദിര്‍ഹം മൂല്യമുള്ള ക്യാഷ്, സ്വര്‍ണം, ഡ്രീം കാര്‍ പ്രൈസുകളാണ് നൽകിയത്.

മാസം തോറും ക്യാഷ്, ഡ്രീം കാര്‍

എല്ലാ മാസവും മൂന്നാം തീയതി ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസ് നേടാം. ബിഗ് ടിക്കറ്റ് ലൈവ് ഷോയിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുക. കഴിഞ്ഞ ഒൻപത് മാസമായി ഒൻപത് മൾട്ടി മില്യണയര്‍മാരെ സൃഷ്ടിച്ചു. ഡ്രീം കാര്‍ വിജയികള്‍ നേടിയത് മസാരാറ്റി, റേഞ്ച് റോവര്‍, ജീപ്, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകള്‍.

ഈ വര്‍ഷത്തെ ഗ്രാൻഡ് പ്രൈസ് ജേതാക്കളിൽ പ്രദീപ് കുമാര്‍ മെയ് മാസം മൂന്നിന് നടന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി. ദീര്‍ഘകാല നിക്ഷേപങ്ങളിലാണ് തനിക്ക് ലഭിച്ച സമ്മാനത്തുക പ്രദീപ് കുമാര്‍ ചെലവഴിച്ചത്.

ഫെബ്രുവരിയിൽ 23 മില്യൺ ദിര്‍ഹം നേടിയത് രഞ്ജിത് കുമാര്‍ പാലാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് അദ്ദേഹം തുക ചെലവഴിക്കുന്നത്. ഏറ്റവും ഒടുവിൽ ജൂലൈ മാസത്തെ നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടിയത് മുഹമ്മദ് അലി മൊയ്ദീൻ ആണ്. 20 സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുത്ത മൊയ്ദീൻ, തനിക്ക് ലഭിച്ച തുക തുല്യമായി ഭാഗിക്കുകയാണ്.

ആഴ്ച്ചതോറും ക്യാഷ് പ്രൈസുകള്‍ സ്വര്‍ണ്ണ സമ്മാനങ്ങള്‍

ആഴ്ച്ചതോറും 301 വിജയികള്‍ ഇതുവരെ സ്വന്തമാക്കിയത് 14,783,365 മില്യൺ ദിര്‍ഹം. ആഴ്ച്ചതോറും സ്വര്‍ണ സമ്മാനം നേടിയവര്‍ 24 കാരറ്റ് മൂല്യമുള്ള ഒരു കിലോഗ്രാം സ്വര്‍ണ്ണമാണ് നേടിയത്. ഇത് മൊത്തം 2,049,000 മില്യൺ ദിര്‍ഹം വരും.

1992-ൽ ആരംഭിച്ച ബിഗ് ടിക്കറ്റ് ഒരു മില്യൺ ദിര്‍ഹം ക്യാഷ് പ്രൈസാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോള്‍ അത് 35 മില്യൺ ദിര്‍ഹം എത്തിയിരിക്കുന്നു. 

നവംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിര്‍ഹം നേടാൻ അവസരമുണ്ട്. 11 പേര്‍ക്ക് ഗ്യാരണ്ടീഡ് സമ്മാനങ്ങള്‍ സ്വന്തമാക്കാം. രണ്ട് മുതൽ പതിനൊന്നാം സ്ഥാനം വരെയുള്ളവര്‍ക്ക് 59,000 ദിര്‍ഹം മൂല്യമുള്ള 24 കാരറ്റ് സ്വര്‍ണ്ണം നേടാം.

ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലൂടെ 24 കാരറ്റ് സ്വര്‍ണ്ണ സമ്മാനം നേടാം. ഗ്യാരണ്ടീഡ് ക്യാഷ് സമ്മാനങ്ങള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് ഒരു റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കാനും അവസരമുണ്ട്. ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നും നേരിട്ട് ടിക്കറ്റ് വാങ്ങാം. മറ്റുള്ള മാര്‍ഗ്ഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങുന്നവര്‍ യഥാര്‍ത്ഥ ടിക്കറ്റ് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

Follow Us:
Download App:
  • android
  • ios