Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പിൽ ഒരു ലക്ഷം ദിര്‍ഹം വീതം നേടി മൂന്ന് മലയാളികള്‍

വീക്കിലി ഡ്രോയിലൂടെ നാലു പേര്‍ക്ക് ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാം

Big Ticket weekly draw Kerala expats win 100K AED
Author
First Published Sep 28, 2023, 6:39 PM IST

ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ നാലു പേര്‍ക്ക് ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാം. ഈ ആഴ്ച്ചയിലെ ഭാഗ്യശാലികള്‍ ചുവടെ.

അജയ് വിജയൻ

മലയാളിയായ അജയ് 2008 മുതൽ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. 41 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവുമാണ്. എട്ട് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ടെന്ന് അജയ് പറയുന്നു. ഇ-ഡ്രോ പ്രൈസ് ലഭിക്കുമെന്ന് കരുതിയില്ല. വിജയിച്ചെന്ന കോള്‍ ലഭിച്ചതിന് ശേഷം ഞാന്‍ നാട്ടിൽ അച്ഛനെയും അമ്മയെയും ഭാര്യയെയും വിളിച്ചു. അവരെല്ലാം സന്തോഷത്തിലാണ്. കുട്ടികളുടെ ഭാവിക്കായി നിക്ഷേപത്തിനാണ് തുക ഉപയോഗിക്കുക. 

മുജീബ് പക്യാര

മലയാളിയായ മുജീബ്, ഷാര്‍ജയിൽ ഒരു കഫറ്റീരിയയിൽ വെയിറ്ററായി ജോലിനോക്കുകയാണ്. രണ്ടു വര്‍ഷമായി ഏഴ് റൂംമേറ്റുകള്‍ക്ക് ഒപ്പമാണ് മുജീബ് ടിക്കറ്റ് എടുക്കുന്നത്. ഇപ്പോഴും എനിക്കിത് വിശ്വസിക്കാനായിട്ടില്ല. വളരെ സന്തോഷം. മുജീബിന്‍റെ ഭാര്യ ഗര്‍ഭിണിയാണ്, ആശുപത്രിയിലാണ് ഭാര്യ ഇപ്പോള്‍ ഈ സമയത്ത് തന്നെ സമ്മാനം ലഭിച്ചതിൽ സന്തോഷം. കടബാധ്യത വീട്ടാനാണ് തുക മുജീബ് ഉപയോഗിക്കുക. 

ഫിറോസ് കുഞ്ഞുമോൻ

മൂന്നു മക്കളുടെ പിതാവാണ് മലയാളിയായ ഫിറോസ് കുഞ്ഞുമോൻ. അജ്‍മാനിലാണ് ഡ്രൈവറായി അദ്ദേഹം ജോലിനോക്കുന്നത്. പത്ത് വര്‍ഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. തനിക്ക് ലഭിച്ച പങ്ക് നാട്ടിലേക്ക് അയക്കാനാണ് ഫിറോസ് ആഗ്രഹിക്കുന്നത്. ഒപ്പം ഇനിയും ബിഗ് ടിക്കറ്റ് വാങ്ങും. ഗ്രാൻഡ് പ്രൈസിലാണ് അദ്ദേഹത്തിന് പ്രതീക്ഷ.

മുഹമ്മദ് അസ്ഹറുള്‍

മുംബൈയിൽ നിന്നുള്ള 54 വയസ്സുകാരനായ അസ്ഹറുകള്‍ ഷാര്‍ജയിലാണ് താമസം. 54 വയസ്സുകാരനായ അദ്ദേഹം 2009 മുതൽ തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. 2017-ൽ ഇതിന് മുൻപ് അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ട്. അന്ന് 40,000 ദിര്‍ഹമാണ് നേടിയത്. ഇനി ഗ്രാൻഡ് പ്രൈസ് തന്നെ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മകളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവാക്കാനാണ് മുഹമ്മദ് ആഗ്രഹിക്കുന്നത്. കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് മകള്‍. വിദ്യാഭ്യാസ വായ്പയ്ക്കായി ശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാഗ്യം എത്തിയത്. 

ഒക്ടോബര്‍ മൂന്നിനാണ് ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിര്‍ഹം പ്രഖ്യാപിക്കുന്ന നറുക്കെടുപ്പ്. സെപ്റ്റംബര്‍ 30 വരെ ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae വഴിയും ഓഫ്‍ലൈനായി അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് എടുക്കാം. രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ടു ടിക്കറ്റുകള്‍ സൗജന്യമായി നേടാം.

നാലു പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം ലഭിക്കുന്ന അടുത്ത ആഴ്ച്ച നറുക്കെടുപ്പ്:

1 ഒക്ടോബര്‍ 2023 (സെപ്റ്റംബര്‍ 25 - സെപ്റ്റംബര്‍ 30 തീയതികള്‍ക്ക് ഇടയിൽ ടിക്കറ്റെടുക്കാം)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

Follow Us:
Download App:
  • android
  • ios