ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുവൈത്തി പൗരന്‍ താഴേക്ക് ചാടിയത്. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡിന് മുകളിലേക്കാണ് ഇയാള്‍ വീണത്.

കുവൈത്ത് സിറ്റി: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് പരസ്യ ബോര്‍ഡ്. കുവൈത്തിലെ അല്‍ ജാബിരിയയിലായിരുന്നു സംഭവം. ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുവൈത്തി പൗരന്‍ താഴേക്ക് ചാടിയത്. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡിന് മുകളിലേക്കാണ് ഇയാള്‍ വീണത്. അവിടെ കുടുങ്ങിയ ഇയാളെ പൊലീസും രക്ഷാപ്രവര്‍ത്തകരുമെത്തി താഴെയിറക്കുകയായിരുന്നു. നിസാര പരിക്കുകള്‍ മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.