രണ്ട് സംഭവങ്ങളിലും സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബൈ: യുഎഇയില്‍ ദുബൈയിലും അബുദാബിയിലുമായി രണ്ടിടങ്ങളില്‍ തീപിടുത്തം. അബുദാബി അല്‍ ദഫ്റ മേഖലയിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളിലും ദുബൈയിലെ അല്‍ ഖൈല്‍ റോഡില്‍ ഒരു വാഹനത്തിലുമാണ് തീപിടുത്തമുണ്ടായത്. രണ്ട് സംഭവങ്ങളിലും സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച രാവിലെയാണ് അല്‍ ദഫ്റ മേഖലയിലെ ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിച്ചത്. ഇത് പന്നീട് നിയന്ത്രണ വിധേയമാക്കിയെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടുത്തമുണ്ടായ സ്ഥലത്തെ കെട്ടിടങ്ങളില്‍ വെള്ളം ചീറ്റി തണുപ്പിക്കന്നതിനുള്ള നടപടികളും സിവില്‍ ഡിഫന്‍സ് സ്വീകരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അല്‍ ഖൈല്‍ റോഡില്‍ ഒരു കാറിന് തീപിടിച്ചത്. ഷാര്‍ജയിലും അബുദാബിയിലേക്കുമുള്ള എക്സിറ്റില്‍ ജുമൈറ വില്ലേജ് സര്‍ക്കിളിന് സമീപം റോഡിലെ വലത്തേ അറ്റത്തുള്ള ലേനില്‍ വെച്ചാണ് കാറിന് തീപിടിച്ചത്. ഇതേ തുടര്‍ന്ന് റോഡില്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ഒരാള്‍ തീ കെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
Read also: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
