റിയാദ്​: റിയാദ് നഗരത്തിലെ അൽമനാക്​ ഡിസ്ട്രിക്റ്റിലുള്ള വെയർ ഹൗസിന്​ തീപിടിച്ചു. നിരവധി ഗോഡൗണുകളുള്ള മേഖലയിൽ മറ്റ്​ വെയർ ഹൗസുകളിലേക്ക്​ തീപടരാതിരിക്കാനും തീ വേഗം നിയന്ത്രണവിധേയമാക്കാനും സിവിൽ ഡിഫൻസിനും അഗ്നിശമന സേനക്കും​ കഴിഞ്ഞു. ആളപായം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തെ അന്തരീക്ഷത്തിൽ​ വൻപുകപടലം ഉയർന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന്​ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.