റിയാദ്:  ജിദ്ദ നഗരത്തിൽ തീപിടിത്തം. നഗരത്തിന്റെ വടക്ക് ഭാഗത്തെ ഒരു ഹോട്ടലിലും കഫേയിലുമാണ് തീപിടിത്തമുണ്ടായത്. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ഹോട്ടലിലും കഫേയിലുമായിരുന്നു തീപിടിത്തം. അഗ്നിശമന സേന തീയണച്ചു. ആർക്കും പരിക്കില്ല.