മസ്‌കറ്റ് : ഒമാനിലെ രക്ത ബാങ്കുകളിലെ രക്തദൗര്‍ലഭ്യം കണക്കിലെടുത്തും റമദാനില്‍ വരാന്‍ പോവുന്ന രക്തക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെയും മസ്‌കറ്റ് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റിയും, വീ ഹെല്പ് ബ്ലഡ് ഡൊണേഴ്സ് ഒമാനും സംയുക്തമായി മസ്‌കറ്റ് പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖൂദില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 60 ഓളം പേര്‍ രക്തദാനം നടത്തി.
ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബൗഷര്‍ ബ്ലഡ് ബാങ്കിലെ മെഡിക്കല്‍ ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരും ക്ലിനിക്കില്‍ എത്തിയാണ് രക്തദാന ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. രക്തദാനം നടത്തിയ എല്ലാ രക്തദാതാക്കള്‍ക്കും മസ്‌കറ്റ് പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ ഒരു വര്‍ഷത്തെക്ക് വൈദ്യ പരിശോധന സൗജന്യമായും അവിടെ നിന്നും നടത്തുന്ന ടെസ്റ്റുകള്‍ക്കും ക്ലിനിക്കല്‍ പരിശോധനകള്‍ക്കും 20 ശതമാനം കിഴിവും ലഭിക്കുന്നതാണ്.
അല്‍ഖൂദ് KMCC ക്ക് വേണ്ടി അബ്ദുല്‍ ഹമീദ് പേരാമ്പ്ര, TP മുനീര്‍, മുജീബ് മുക്കം, ഫൈസല്‍ മുണ്ടൂര്‍, അബൂബക്കര്‍ ഫലാഹി, Dr. സയ്യിദ് സൈനുല്‍ ആബിദ്, ജാബിര്‍ മെയ്യില്‍, NAM ഫാറൂഖ്, അബ്ദുല്‍ സമദ് കോട്ടക്കല്‍, സുഹൈല്‍ കായക്കൂല്‍, സഫീല്‍, ഫൈസല്‍ ടീ ടൈം, മുഹമ്മദ് റാസിക്, അഷ്റഫ് ആണ്ടാണ്ടിയില്‍ എന്നിവരും WE HELP ന് വേണ്ടി വിനു വാസുദേവ്,
ഷെബിന്‍,ജയശങ്കര്‍, മനോഹര്‍, ജോഷി, നാജില, സരസ്വതി മനോജ്, നിഷ വിനോദ്, ആശ റായ്‌നെര്‍ മസ്‌കറ്റ് പ്രീമിയര്‍ മെഡിക്കല്‍ സെന്ററിന് വേണ്ടി HR മാനേജര്‍ മന്‍സൂര്‍, ഓപ്പറേഷന്‍സ് മാനേജര്‍ രഞ്ജിത്ത് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അഖില്‍ ലാല്‍, കസ്റ്റമര്‍ കെയര്‍ അസിസ്റ്റന്റ് തേജസ് ബാബു - എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി..
