രക്തബാങ്കുകളില്‍ രക്തത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് കൊവിഡ് പ്രതിസന്ധി സമയത്തും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാന്‍ സലാല ഒഐസിസി തീരുമാനിച്ചത്. 

സലാല: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സലാല (ഒഐസിസി )യുടെ ആഭിമുഖ്യത്തില്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തബാങ്കുകളില്‍ രക്തത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് കൊവിഡ് പ്രതിസന്ധി സമയത്തും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാന്‍ സലാല ഒഐസിസി തീരുമാനിച്ചത്. 

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. ഒഐസിസി ആക്ടിങ്ങ് പ്രസിഡന്റ് ഡോക്ടര്‍ നിഷ്ത്താര്‍ അധ്യക്ഷത വഹിച്ച ചടങ്ങ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ഝാ ഉത്ഘാടനം ചെയ്തു. ഒഐസിസി ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി ഹരികുമാര്‍ ചേര്‍ത്തല സ്വാഗതം പറഞ്ഞു. വനിതാ വിഭാഗം സെക്രട്ടറി ദീപ ബെന്നി നന്ദി പ്രകാശിപ്പിച്ചു. സലാലയിലെ നാനാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ രക്തദാനം നടത്തി. വനിതാ ദാതാക്കളുടെ പ്രാതിനിധ്യം കൊണ്ടും ക്യാമ്പ് ശ്രദ്ധേയമായി.. ശ്യാം മോഹന്‍, ജിജി കാസിം, രാഹുല്‍, അനീഷ് ,വിജയ്, റിസാന്‍ മാസ്റ്റര്‍, നസീബ് തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona