കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി മനാ, അല്‍ വാഫി, വാദി ബനീ ഓഫ്, വാദി ബനീ ഖാറൂസ് എന്നിവിടങ്ങളില്‍ നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തിയിരുന്നു.

മസ്‌കത്ത്: മുപ്പത്തി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനില്‍ നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ദേശാടന പൂമ്പാറ്റകളായി അറിയപ്പെടുന്നവയാണിവ. തിരുമല ലിംനിയാസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. 

കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി മനാ, അല്‍ വാഫി, വാദി ബനീ ഓഫ്, വാദി ബനീ ഖാറൂസ് എന്നിവിടങ്ങളില്‍ നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തിയിരുന്നു. ഒറ്റയായി കാണപ്പെടുന്ന ഇവയില്‍ ഒരു പെണ്‍ പൂമ്പാറ്റയെ മനായില്‍ കണ്ടെത്തിയതായാണ് റിസര്‍ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളെ രണ്ടാം തവണയാണ് ഒമാനില്‍ കണ്ടെത്തുന്നത്. ഇതിന് മുമ്പ് 1983 ഓഗസ്റ്റില്‍ മസീറാ ദ്വീപിലാണ് ഈയിനം പൂമ്പാറ്റകളെ കണ്ടെത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona