Asianet News MalayalamAsianet News Malayalam

നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി; ആസൂത്രിത കൊലപാതകത്തിന് കേസ്, കുവൈത്തില്‍ അന്വേഷണം

ഫോറൻസിക് വിദഗ്ധരും ഫോറൻസിക് ഡോക്ടറും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറും കുഞ്ഞിന്‍റെ മൃതദേഹം പരിശോധിച്ചു.

body of infant found in sewage manhole in kuwait
Author
First Published Nov 5, 2023, 12:22 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി. മുഷ്‌രിഫ് ഏരിയയിലെ മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടതായി ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹവല്ലി ഗവർണറേറ്റ് ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

ഫോറൻസിക് വിദഗ്ധരും ഫോറൻസിക് ഡോക്ടറും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറും കുഞ്ഞിന്‍റെ മൃതദേഹം പരിശോധിച്ചു. മൃതദേഹം പുറത്തെടുക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായും  ഫോറൻസിക് മെഡിസിൻ വകുപ്പിന് കൈമാറിയതായും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ബയാൻ പൊലീസ് സ്റ്റേഷനിൽ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Read Also -  പറന്നുയർന്ന വിമാനത്തിൽ അവൾ ആദ്യമായി കണ്ണ് തുറന്നു! സൗദി എയർലൈൻസിൽ 30-കാരി പെൺകുഞ്ഞിന് ജന്മം നൽകി

വനിതാ ഗാര്‍ഹിക തൊഴിലാളികളെ കടത്തിക്കൊണ്ട് പോയി ദിവസക്കൂലിക്ക് നിയമിച്ചു; പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. 

തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് പരിശോധന നടത്തുകയായിരുന്നു.

ജാബർ അൽ അഹമ്മദ് ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒരു ​ഗാർഹിക തൊഴിലാളിയെ വിദഗ്ധമായി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സിറിയൻ പൗരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടി ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഒളിച്ചിരിക്കുന്ന നാല് വനിതാ തൊഴിലാളികളെയും അന്വേഷണത്തില്‍ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios