സൗദിയിൽ ജിദ്ദയ്ക്കും റാബിഖിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക് രാജലിംഗത്തിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. ജിദ്ദ തമിഴ് സംഘത്തിൻ്റെയും ഇന്ത്യൻ കോൺസുലേറ്റിൻ്റെയും ഇടപെടലിലൂടെയാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജന്മനാട്ടിലേക്ക് അയച്ചത്.

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദയ്ക്കും റാബിഖിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ജിദ്ദ തമിഴ് സംഘത്തിെൻറ (ജെ.ടി.എസ്) നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പുതുക്കോട്ടൈ സ്വദേശി കാർത്തിക് രാജലിംഗം (39) ആണ് കഴിഞ്ഞ മാസം 21ന് ജിദ്ദ-റാബിഖ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടവിവരമറിഞ്ഞതിനെ തുടർന്ന്, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി കാർത്തികിെൻറ കുടുംബം ജിദ്ദ തമിഴ് സംഘം ഭാരവാഹിയായ എൻജി. ഖാജ മൈദീെൻറ സഹായം തേടുകയായിരുന്നു. തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിെൻറ പിന്തുണയോടെ, കാർത്തിക് ജോലി ചെയ്തിരുന്ന കമ്പനി, ആശുപത്രി അധികൃതർ, ട്രാഫിക് വിഭാഗം എന്നിവരുമായി ബന്ധപ്പെട്ടുള്ള സങ്കീർണമായ നിയമനടപടികൾ എൻജി. ഖാജ മൈദീൻ വേഗത്തിൽ ഏകോപിപ്പിക്കുകയും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ആശുപത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ മണികണ്ഠനും സജീവമായി സഹായിച്ചു.

തമിഴ്‌നാട് സർക്കാരിെൻറ പ്രത്യേക ഇടപെടലിലൂടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും കാർത്തികിെൻറ ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി സൗജന്യ ആംബുലൻസ് സേവനവും ഭരണകൂടം ലഭ്യമാക്കിയിരുന്നു. ഈ മാസം ഒൻപതിന് ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.