സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ജെസ്നി ഭർത്താവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചത് പലരെയും കണ്ണീരിലാഴ്ത്തി.

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിവാഹാഘോഷങ്ങൾക്ക് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട. വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്ന്.ഗ്വിന്നെറ്റ് മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്കരിച്ചു. ജോർജിയയിലെ ഡോസൺ കൗണ്ടിക്ക് സമീപമുള്ള വനമേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് പൈലറ്റായ നിഖിൽ നർഗുണ്ട്കറാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ഡേവ് ഫിജിയും നിഖിൽ നർഗുണ്ട്കറും മരിച്ചിരുന്നു. അപകടത്തിൽ ഡേവ് മരണപ്പെട്ടപ്പോൾ ജെസ്നിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ജെസ്നി ഭർത്താവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചത് പലരെയും കണ്ണീരിലാഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാഹത്തിന് ശേഷം വധൂവരന്മാർക്ക് ഒരുക്കിയ പ്രത്യേക യാത്രയുടെ ഭാഗമായിരുന്നു റോബിൻസൺ ആർ66 ഹെലികോപ്റ്ററിലെ യാത്ര. ഡെക്കാബ്-പീച്ച്ട്രീ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ വിമാനം പറന്നുയർന്ന് അധികം വൈകാതെ തന്നെ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.കുട്ടിക്കാലം മുതൽ പൈലറ്റാകാൻ ആഗ്രഹിക്കുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്ത ഡേവിന് മോശം കാലാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഹെലികോപ്റ്റർ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കാലാവസ്ഥ മോശമാകുന്നതിനെക്കുറിച്ചും കാഴ്ചപരിധി വളരെ കുറവാണെന്നതിനെക്കുറിച്ചും ഡേവ് ഹെലികോപ്റ്റർ പൈലറ്റിനോട് ആശങ്ക പങ്കുവച്ചെങ്കിലും പൈലറ്റ് അത് നിസാരവൽകരിക്കുന്ന മറുപടിയാണ് നൽകിയത്. പകടം നടന്ന് ഏതാണ്ട് ആറ് മണിക്കൂറോളമാണ് ജെസ്നി ഹെലികോപ്റ്ററിനുള്ളിൽ കുടുങ്ങിക്കിടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം