Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.

bookings open for flights from india to saudi announced air india express
Author
Thiruvananthapuram, First Published Aug 28, 2021, 8:38 PM IST

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

bookings open for flights from india to saudi announced air india express

 

വെള്ളിയാഴ്ചകളില്‍ കോഴിക്കോട്-ദമ്മാം-മംഗളൂരു-കോഴിക്കോട്, ഞായറാഴ്ചകളില്‍ തിരുവനന്തപുരം-ദമ്മാം, ചൊവ്വാഴ്ചകളില്‍ കൊച്ചി-ദമ്മാം എന്നീ റൂട്ടുകളിലേക്കുള്ള വിമാനങ്ങളും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് റിയാദിലേക്കും, ദമ്മാമിലേക്കുമുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇഖാമ ഉടമകള്‍, സാധുതയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവര്‍ സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരാകണം എന്ന നിബന്ധനയും നിലവിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios